ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി; നവംബര്‍ 27 ന് 3 മണിക്ക് കോടതിയിലെത്തിക്കാന്‍ പിതാവിന് നിര്‍ദേശം
Oct 30, 2017, 14:40 IST
ന്യൂഡല്‍ഹി: (www.kvartha.com 30.10.2017) ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു സുപ്രീംകോടതി. പിതാവ് കെ.എം. അശോകനോടാണു ഹാദിയയെ നേരിട്ടു ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 27നു മൂന്നു മണിക്കു ഹാജരാക്കണമെന്നാണ് ഉത്തരവ്. വൈക്കം സ്വദേശിനി ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.
കേസില്‍ ഹാദിയയുടെ നിലപാട് അറിയണമെന്ന് പറഞ്ഞ കോടതി, അശോകനോടും കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരുടേയും വാദം കേട്ട ശേഷമായിരിക്കും കേസില്‍ അന്തിമവിധി പുറപ്പെടുവിക്കുകയെന്നും കോടതി വ്യക്തമാക്കി.
അതേസമയം അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി നിരാകരിച്ചു. തുറന്ന കോടതിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹാദിയയുടേത് മനശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകല്‍, (സൈക്കോളജിക്കല്‍ കിഡ്നാപ്പിംഗ്) ആണെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. ഹാദിയയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും എന്‍.ഐ.എയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ലൗ ജിഹാദ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷഫീന് ജഹാന് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നുമാണ് ഷഫീന് കോടതിയില്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ ആഗസ്റ്റിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍, മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ജഡ്ജിയെ സുപ്രീംകോടതി നിയമിച്ചിരുന്നില്ല.
മതം മാറ്റത്തിനെതിരെ ഹാദിയയുടെ അച്ഛന് കെ.എം. അശോകന് നേരത്തേ കേരള ഹൈക്കോടതിയെ സമീപിക്കുകയും വിവാഹം നടത്തുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ് നേടുകയും ചെയ്തു. അതിനിടെ ഷഫിന്‍ ജഹാന് എന്നയാളുമായി നടന്ന വിവാഹം മേയ് 24ന് ഹൈക്കോടതി അസാധുവാക്കുകയും യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തിരുന്നു.
തീവ്രവാദ നിലപാടുള്ളവരുമായി ഷഫിന്‍ ജഹാനു ബന്ധമാരോപിച്ചും മറ്റും ഹാദിയയുടെ പിതാവ് ചില രേഖകള്‍ കോടതിക്കു നല്‍കിയിട്ടുണ്ട്. രണ്ടു പത്രവാര്‍ത്തകളും പോപ്പുലര്‍ ഫ്രണ്ടിന്റെ പണപ്പിരിവിനെക്കുറിച്ചു വെബ്സൈറ്റിലുള്ള വിശദാംശങ്ങളും ഇതിലുള്‍പ്പെടുന്നു. എന്‍ഐഎ ഇതിനകം മൂന്നു സ്ഥിതി റിപ്പോര്‍ട്ടുകള്‍ രഹസ്യരേഖയായി നല്‍കിയിട്ടുണ്ടെന്നു കോടതിരേഖകള്‍ വ്യക്തമാക്കുന്നു.

Also Read:
ടിക്കറ്റെടുക്കാന്‍ നിന്ന പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ വീട്ടമ്മയ്ക്ക് വീണുപരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bring Hadiya Here: Supreme Court To Father In Kerala 'Love Jihad' Case, New Delhi, News, Supreme Court of India, High Court of Kerala, Religion, Marriage, NIA, Terrorism, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.