Allegation | മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടി നമിതയോടും ഭര്‍ത്താവിനോടും അധികൃതര്‍ അപമര്യാദയായി പെരുമാറിയതായി ആരോപണം

 
Actress Namita asked to furnish proof of being Hindu at Meenakshi Amman temple in Tamil Nadu, Namita, Madurai Meenakshi Temple.
Actress Namita asked to furnish proof of being Hindu at Meenakshi Amman temple in Tamil Nadu, Namita, Madurai Meenakshi Temple.

Photo and Credit: Instagram/Namita

താനും ഭര്‍ത്താവും ജന്മംകൊണ്ട് ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളം വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു. 

മാസ്‌ക് ധരിച്ചതിനാലാണ് വിവരങ്ങള്‍ തേടിയതെന്ന് ക്ഷേത്രം അധികൃതര്‍.

ചെന്നൈ: (KVARTHA) നടിയും ബിജെപി നേതാവുമായ നമിതയോടും (Actress Namitha) ഭര്‍ത്താവിനോടും മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനത്തിനിടെ (Madurai Meenakshi Temple) അധികൃതര്‍ അപമര്യാദയായി പെരുമാറിയതായി ആരോപണം (Allegation). ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടഞ്ഞെന്നും തന്റെ നാട്ടില്‍ തന്നോട് മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും സമൂഹമാധ്യമത്തില്‍ (Social Media) നമിത ആരോപിച്ചു.

താനും ഭര്‍ത്താവും ജന്മംകൊണ്ട് ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളം വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു. തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളില്‍ പോയിട്ടും ഇതുവരെ ആരും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. ശക്തമായ നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു തയ്യാറാകണമെന്ന് നമിത ആവശ്യപ്പെട്ടു. 

'ആദ്യമായി, എന്റെ സ്വന്തം നാട്ടിലും എന്റെ സ്വന്തം സ്ഥലത്തും എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ട അന്യായം തോന്നി!

എന്നോട് അതിനെക്കുറിച്ച് ചോദിച്ചതിനെക്കുറിച്ചല്ല, പകരം എന്നോട് അതിനെക്കുറിച്ച് ചോദിച്ചത് എങ്ങനെയെന്നതാണ്. വളരെ പരുഷവും അഹങ്കാരവുമുള്ള ഉദ്യോഗസ്ഥനും അവന്റെ ഒരു സഹായിയുമായിരുന്നു.

ഈ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഞാന്‍ പി.കെ. ശേഖര് ബാബു ജിയോട് അഭ്യര്‍ത്ഥിക്കുന്നു, ഒരുപക്ഷേ എനിക്ക് ഉദ്യോഗസ്ഥനെക്കുറിച്ച് തെറ്റ് പറ്റിയതാകാം. 
പേരുകള്‍. 

ദര്‍ശനത്തിനും സുരക്ഷിതമായ തിരിച്ചുവരവിനും ഞങ്ങളെ സഹായിച്ചതിന് ഐഎസ് പോലീസ് ടീമിന് ഹൃദയംഗമമായ നന്ദി.'- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം, മാസ്‌ക് ധരിച്ചതിനാലാണ് വിവരങ്ങള്‍ തേടിയതെന്നും മാസ്‌ക് ധരിച്ചതിനാല്‍ നമിതയാണ് വന്നതെന്ന് മനസിലായില്ലെന്നും പരിശോധന പതിവ് രീതിയാണെന്നും ക്ഷേത്രം അധികൃതര്‍ വിശദീകരിച്ചു.

#Namita #MeenakshiTemple #Hinduism #Controversy #India #TamilNadu #Religion

A post shared by Namitha Vankawala (@namita.official)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia