അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കാണിക്കവഞ്ചിയില്‍ നിന്നു തിരികെ കിട്ടി
May 23, 2017, 20:45 IST
ആലപ്പുഴ: (www.kvartha.com 23.05.2017) അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി. തിരച്ചിലിനിടെ കാണിക്കവഞ്ചി എണ്ണുമ്പോള്‍ അതിനുള്ളില്‍ നിന്നാണ് ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പതക്കവും മാലയും വേര്‍പെടുത്തിയ ശേഷം ഗുരുവായൂരപ്പന്റെ നടയിലേയും ഗണപതി നടയിലെയും കാണിക്കയില്‍ നിക്ഷേപിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസമായിരുന്നു ക്ഷേത്രത്തിലെ തിരുവഭരണം നഷ്ടമായത്. തുടര്‍ന്ന് തിരച്ചിലിനിടെ രണ്ട് വട്ടം കാണിക്ക തുറന്നിരുന്നുവെങ്കിലും അപ്പോഴൊന്നും ഇവ കിട്ടിയിരുന്നില്ല. ഗുരവായൂരപ്പന്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പ്രധാന മാല ലഭിച്ചത്. ഗണപതി ക്ഷേത്ര നടയിലെ ഭണ്ഡാരത്തില്‍ നിന്നാണ് പതക്കം ലഭിച്ചത്.
വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച് വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. വിഷു ദിനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേല്‍ശാന്തിയെ തിരുവാഭരണങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. ആഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചപ്പോഴാണ് പതക്കം നഷ് ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളില്‍ മാത്രമാണ് തിരുവാഭരണം പുറത്തെടുക്കാറുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവ തിരിച്ച് കിട്ടിയത്. ഏകദേശം പന്ത്രണ്ട് പവനോളം തൂക്കമുള്ളതാണ് തിരുവാഭരണം.
Keywords: Kerala, Alappuzha, Ambalapuzha, Temple, Robbery, Found, Ornaments, News, Religion, Ambalapuzha Temple robbery: Missing ornaments found

Represantational Image

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.