Cancellation | സുരക്ഷാ ആശങ്കകള്‍; കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പരിപാടി റദ്ദാക്കി
● ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണി.
● ഹിന്ദു, സിഖ് വിഭാഗക്കാര്‍ക്കായാണ് പരിപാടി.
● പൊലീസ് മതിയായ സുരക്ഷ ഒരുക്കണം.
ഒട്ടാവ: (KVARTHA) കാനഡയിലെ പ്രതിഷേധ സാധ്യതകള്‍ക്കിടയില്‍ ബ്രാംപ്ടണ്‍ ക്ഷേത്രം പരിപാടി റദ്ദാക്കി. ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങാണ് സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവെച്ചത്.
ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ക്യാംപ് മാറ്റിവയ്ക്കുകയാണെന്നാണ് ബ്രാംപ്ടന്‍ ത്രിവേണി കമ്യൂണിറ്റി സെന്റര്‍ അധികൃതരുടെ വിശദീകരണം. ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്.
പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും ക്ഷേത്രം അധികൃതര്‍ അഭ്യര്‍ഥിച്ചു. ഹിന്ദു, സിഖ് വിഭാഗക്കാര്‍ക്കായി നവംബര്‍ 17നാണ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിന് ക്യാംപ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് മുമ്പ് ടൊറന്റോയിലെ ക്യാമ്പും മതിയായ സുരക്ഷ നല്‍കാന്‍ പോലീസ് വിസമ്മതിച്ചതിനാല്‍ റദ്ദാക്കിയിരുന്നു.
നവംബര്‍ മൂന്നിന് ക്ഷേത്രത്തില്‍ നടന്ന ക്യാംപിലേക്ക് ഖലിസ്ഥാനി അനുകൂല പ്ലകാര്‍ഡ് പിടിച്ച് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്നവരെ ഇവര്‍ വടികൊണ്ട് മര്‍ദിക്കുന്ന വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. എല്ലാവര്‍ക്കും അവരവരുടെ മതങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതികരിച്ചിരുന്നു.
#India #Canada #Khalistan #terrorism #Hindutemple #security #diaspora #SouthAsia