സാമൂഹ്യ തിന്മകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുത്; പാലാ ബിഷപിന്റെ വിവാദ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി
Sep 21, 2021, 21:09 IST
തിരുവനന്തപുരം: (www.kvartha.com 21.09.2021) പാലാ ബിഷപിന്റെ വിവാദ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹ്യ തിന്മമകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന 'സ്വാതന്ത്യം തന്നെ അമൃതം' ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ തിന്മകള്ക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നല്കുന്ന പ്രവണതകള്‍ മുളയിലെ നുള്ളികളയണം. സാമൂഹ്യ തിന്മകള്ക്ക് നേതൃത്വം നല്‍കുന്നത് സമൂഹത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേര്‍ത്ത് ഉപമിക്കരുത്. ഇത് സമൂഹത്തിലെ വേര്‍തിരിവുകള്‍ വര്ധിക്കുവാന് മാത്രമേ ഉപകരിക്കൂ. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ തീവ്രവാദ പ്രസ്ഥാനങ്ങളെ ചിലര്‍ ഉയര്ത്തികാട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും. ജാതിക്കും അതീതമായി ചിന്തിക്കാനും ജീവിക്കാനും പഠിപ്പിച്ച ഗുരുവിന്റെ ഓര്മ പുതുക്കുന്ന ഈ ദിനത്തില്‍ ജാതിയേയും മതത്തേയും വിഭജനത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: CMs comments against Pala Bishops controversial statement, Thiruvananthapuram, News, Religion, Chief Minister, Pinarayi vijayan, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.