ആനകളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ അനുവദിക്കില്ല, ചടങ്ങുകളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ്; ഇനി തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍
Mar 9, 2021, 13:13 IST
തൃശൂര്‍: (www.kvartha.com 09.03.2021) കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ ഒരുങ്ങി ജില്ലാഭരണകൂടം. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. ദേവസ്വം ബോര്‍ഡുകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കാട്ടി ജില്ലാ ഭരണകൂടം തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കയാണ്. ജില്ലാ ഭരണകൂടവുമായി ദേവസ്വം ബോര്‍ഡുകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
![ആനകളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ അനുവദിക്കില്ല, ചടങ്ങുകളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ്; ഇനി തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍](https://www.kvartha.com/static/c1e/client/115656/downloaded/71628da47f269978ac2bdb03ef6fc94b.jpg)
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്തുന്നതിന് രൂപരേഖ കൈമാറിയതായി തിരുവമ്പാടി, പാറമേക്കാവ് ഉള്‍പെടെയുള്ള ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങുകളില്‍ മാറ്റം വരുത്താതെ പൂരം നടത്തണമെന്ന കാര്യത്തില്‍ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും യോജിപ്പാണ്. ആനകളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ അനുവദിക്കില്ലെന്നും പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടേയും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്. എട്ടു ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡുകള്‍.
Keywords: Devaswom Board says the reduction in the number of elephants would not be allowed and no change could be made in the ceremonies; Now it is up to the government to decide, Thrissur, News, Religion, Temple, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.