Global Celebration | യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ടൈംസ് സ്‌ക്വയറില്‍ നടന്ന ദീപാവലി ആഘോഷം വൈറലാകുന്നു

 
Diwali Celebration At Times Square Ahead Of US Presidential Election Goes Viral
Diwali Celebration At Times Square Ahead Of US Presidential Election Goes Viral

Photo Credit: X/India in New York

● കോണ്‍സുല്‍ ജനറലും പങ്കെടുത്തു.
● നീത ഭാസിന്‍ ആണ് ആഘോഷം സംഘടിപ്പിച്ചത്.
● ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ വരുണ്‍ ജെഫും പങ്കെടുത്തു.

അല്‍ബാനി: (KVARTHA) യുഎസില്‍ ഇന്ത്യന്‍ പ്രവാസികളും ദീപാവലി (Diwali) അടുത്തെത്തിയതോടെ ആഘോഷം തുടങ്ങിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ടൈംസ് സ്‌ക്വയറില്‍ (Times Square) നടന്ന ദീപാവലി ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

സജീവമായ പങ്കാളിത്തമാണ് എവിടെയും കാണുന്നത്. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന ആഘോഷത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ സാന്നിധ്യം വിപുലമായിരുന്നു. ആഗോള-പ്രാദേശിക ദേശി കലാകാരന്മാരുടെ വിവിധ പ്രകടനങ്ങള്‍ ആസ്വദിച്ച് 15,000-ത്തോളം ജനക്കൂട്ടമാണ് തിങ്ങിനിറഞ്ഞത്. 

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ദിയ ആണ് വിളക്ക് തെളിയിച്ച് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആപ്പിള്‍ നഗരത്തിന്റെ നടുവിലുള്ള വേദിയാണ് വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കാന്‍ ഏറ്റവും നല്ല സ്ഥലമെന്ന് മേയര്‍ എറിക് ആഡംസ് പറഞ്ഞു. കൂടാതെ, ടൈംസ് സ്‌ക്വയറില്‍ ഹിന്ദു സഹോദരീസഹോദരന്മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മേയര്‍ തന്റെ ആവേശം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു: 'ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ നിന്നുള്ള സുഹൃത്തുക്കളും അമേരിക്കന്‍ സുഹൃത്തുക്കളും പങ്കെടുത്ത ദീപാവലി ആഘോഷത്തില്‍ കോണ്‍സുല്‍ ജനറലും പങ്കെടുത്തു.

യുഎസ് സെനറ്റിലെ മജോറിറ്റി ലീഡര്‍ ചക് ഷൂമര്‍ (ഡെമോക്രാറ്റ്-ന്യൂ യോര്‍ക്ക്), സിറ്റി മേയര്‍ എറിക് ആഡംസ്, ഇന്ത്യന്‍ അമേരിക്കന്‍ അസംബ്ലി അംഗം ജെന്നിഫര്‍ രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമൂഹ നേതാവ് നീത ഭാസിന്‍ ആണ് ആഘോഷം സംഘടിപ്പിച്ചത്.

പെന്‍സില്‍വേനിയയില്‍ ആഘോഷം സംഘടിപ്പിച്ചത് ഇന്ത്യന്‍ കോണ്‍സലേറ്റും ഖല്‍സ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷനും ചേര്‍ന്നാണ്. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ വരുണ്‍ ജെഫ് പങ്കെടുത്തു. മേയര്‍ എഡ്വേഡ് ബ്രൗണ്‍, സ്റ്റേറ്റ് സെനറ്റര്‍ ടിം കീര്‍ണി എന്നിവരും അതിഥികള്‍ ആയിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനു തുടര്‍ന്നും നല്‍കുന്ന സഹായത്തിനു കോണ്‍സലേറ്റ് രിക്കന്‍ നേതാക്കള്‍ക്ക് നന്ദി പറഞ്ഞു.

 

 



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia