Guruvayur Temple | വിലയേറിയ കല്ലുകളും നാണയങ്ങളും ഉള്‍പെടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉള്ളത് 260 കിലോയിലധികം സ്വര്‍ണം; വിവരാവകാശ രേഖ പുറത്ത്

 



തൃശൂര്‍: (www.kvartha.com) മധ്യകേരള ജില്ലയിലെ പ്രശസ്തമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 260 കിലോയിലധികം സ്വര്‍ണം സ്റ്റോകുണ്ടെന്ന് വിവരാവകാശ രേഖ. 263.637 കിലോഗ്രാം സ്വര്‍ണവും 20,000 സ്വര്‍ണ ലോകറ്റുകളും ക്ഷേത്രത്തിന്റെ കൈവശമുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. വളരെ വിലയേറിയ കല്ലുകളും നാണയങ്ങളും ഉള്‍പെടെയാണ് 263.637 കിലോഗ്രാം സ്വര്‍ണം ഉള്ളത്. 

അപീലിന് ശേഷം നല്‍കിയ വിവരാവകാശ രേഖയില്‍ ക്ഷേത്രത്തിന് 6,605 കിലോ വെള്ളിയും 19,981 സ്വര്‍ണ ലോകറ്റുകളും 5,359 വെള്ളിയും ഉണ്ടെന്ന് കാണിച്ചു. എന്നാല്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചിലതിന്റെ പഴക്കം ഇതുവരെ സ്ഥാപിതമായിട്ടില്ലാത്തതിനാല്‍ അവയുടെ മൊത്തം മൂല്യം വിവരാവകാശ രേഖ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ വിശദവിവരങ്ങള്‍ നല്‍കാന്‍ ദേവാലയ മാനേജ്മെന്റ് നേരത്തെ വിസമ്മതിച്ചിരുന്നു.

ക്ഷേത്രത്തിലെ 1700 കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍, ബാങ്ക് നിക്ഷേപം 1,737.04 കോടി രൂപയാണെന്നും 271.05 ഏകര്‍ ഭൂമിയുടെ മൂല്യം ഇനിയും കണക്കാക്കാനുണ്ടെന്നും വിവരാവകാശ രേഖ വെളിപ്പെടുത്തി.
Guruvayur Temple | വിലയേറിയ കല്ലുകളും നാണയങ്ങളും ഉള്‍പെടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉള്ളത് 260 കിലോയിലധികം സ്വര്‍ണം; വിവരാവകാശ രേഖ പുറത്ത്



ഗുരുവായൂര്‍ സ്വദേശിയും പ്രോപര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റുമായ എം കെ ഹരിദാസിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തെ തുടര്‍ന്നാണ് സ്വത്ത് വിവരങ്ങള്‍ നല്‍കിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വികസനത്തിലും ഭക്തരുടെ ക്ഷേമത്തിലും ക്ഷേത്രം ദേവസ്വം കാണിക്കുന്ന അവഗണനയും നിഷ്‌ക്രിയത്വവുമാണ് വിവരാവകാശ നിയമത്തിലൂടെ വിശദാംശങ്ങള്‍ തേടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഹരിദാസ് പറഞ്ഞു.

Keywords:  News,Kerala,State,Thrissur,Gold,Ornaments,Guruvayoor Temple,Temple,Religion,Latest-News, Guruvayur temple has over 260 kg of gold, nearly 20,000 gold lockets: RTI to query
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia