Legal Battle | തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി സമര്‍പ്പിച്ച സ്റ്റേ ഹരജി ഹൈകോടതി തള്ളി
● തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റ് കേസിൽ ഹൈക്കോടതി വിധി
● സ്റ്റേ ഹരജി തള്ളി
● വഖഫ് ട്രൈബുണലിൽ പരാതി നൽകാൻ നിർദേശം
തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ച് വിട്ട് താല്‍ക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ജുഡീഷ്യല്‍ തീരുമാനത്തിനെതിരെ ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി നല്‍കിയ സ്റ്റേ ഹരജി ഹൈകോടതി തള്ളി.
അഡ്വ. നിര്‍മല്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധിയുണ്ടായത്. മേല്‍ ഹരജിയില്‍ വഖഫ് ട്രൈബുണലില്‍ തന്നെ പരാതി നല്‍കാന്‍ ഹൈകോടതി നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡിന് വേണ്ടി അഡ്വ. ജംഷീദ് ഹാഫിസും സംരക്ഷണ സമിതിക്കുവേണ്ടി അഡ്വ. മനാസ് ഹമീദും ഹാജരായി.
വഖഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ സി അബ്ദുല്‍ കരീമും സെക്രട്ടറി കെപിഎം റിയാസുദ്ദീനും നല്‍കിയ പരാതിയിന്മേലാണ് ജൂഡീഷ്യല്‍ കമ്മിറ്റി ഷംസുദ്ദീന്‍ പാലക്കുന്നിനെ താല്‍ക്കാലിക മുതവല്ലിയായി നിയമിച്ചത്. ഈ നിയമനത്തിന് എതിരെയാണ് മുന്‍ ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സ്റ്റേ ഹരജി നല്‍കിയത്.
#Thalipramba #JamaatTrust #KeralaHighCourt #WakfTribunal #IndiaNews #Law