Facts | അറിയാമോ ഇക്കാര്യങ്ങള്‍? കേരളത്തെ കുറിച്ച് രസകരമായ ചില വസ്തുതകള്‍
Oct 25, 2022, 17:47 IST
തിരുവനന്തപുരം: (www.kvartha.com) ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെടുന്ന കേരളം മലയാളികള്‍ക്ക് പറുദീസയാണ്. ഒട്ടുമിക്ക വിദേശ സഞ്ചാരികളുടെയും സ്വപ്ന ലക്ഷ്യസ്ഥാനമാണിത്. കുന്നുകളും കടല്‍ത്തീരങ്ങളും മുതല്‍ കോട്ടകളും ക്ഷേത്രങ്ങളും മസ്ജിദുകളും ചര്‍ചുകളും വരെ കേരളത്തിന്റെ പ്രത്യേകതയാണ്. സാംസ്‌കാരിക വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തെ കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ പരിശോധിക്കാം.
ഏറ്റവും വൃത്തിയുള്ള സംസ്ഥാനം
നാഷനല്‍ സാംപിള്‍ സര്‍വേ ഓഫീസ് (NSSO) നടത്തിയ ഒരു സര്‍വേ പ്രകാരം, കേരളം ഇന്‍ഡ്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാണ് (സിക്കിമുമായി പങ്കിടുന്നു). പ്രകൃതി സൗന്ദര്യം കണക്കിലെടുത്ത് പ്രകൃതിരമണീയമായ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നും അറിയപ്പെടുന്നു. പടിഞ്ഞാറ് അറബിക്കടലാലും, കായലുകളാലും ചുറ്റപ്പെട്ട കേരളത്തിന് ഏറ്റവും മനോഹരമായ പ്രകൃതിയുണ്ട്.
ഇന്‍ഡ്യയിലെ ആദ്യത്തെ ചര്‍ച്, മസ്ജിദ്, സിനഗോഗ്
ഇന്‍ഡ്യയിലെ ആദ്യത്തെ ചര്‍ചും മസ്ജിദും സിനഗോഗും പണിതത് മറ്റെവിടെയുമല്ല, കേരളത്തിലാണ്. തൃശൂര്‍ ജില്ലയിലെ ചേരമാന്‍ ജുമാ മസ്ജിദ് എഡി 629 ല്‍ മാലിക് ഇബ്നു ദിനാര്‍ നിര്‍മിച്ചതാണ്. തൃശൂര്‍ ജില്ലയിലെ പാലയൂരില്‍ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ചര്‍ച്, എ ഡി 52-ല്‍ യേശുക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരില്‍ ഒരാളായ സെന്റ് തോമസ് സ്ഥാപിച്ചതാണെന്ന് വിശ്വസിക്കുന്നു. കൊച്ചിയിലെ പരദേശി ജൂതപള്ളി രാജ്യത്തെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ സിനഗോഗാണ്. 1567-ല്‍ പണിത കൊച്ചിയിലെ ജൂതന്മാരുടെ ഏഴ് സിനഗോഗുകളില്‍ ഒന്നാണിത്.
ഏറ്റവും വലിയ റബര്‍ ഉത്പാദകര്‍
ലോകത്തെ ഏറ്റവും വലിയ റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ നാലാമതാണ് ഇന്‍ഡ്യ, രാജ്യത്തെ മൊത്തം റബറിന്റെ 90 ശതമാനത്തിലേറെയും ഉല്‍പാദിപ്പിക്കുന്നത് കേരളത്തില്‍ നിന്നാണ്.
സുഗന്ധവ്യഞ്ജന തോട്ടം
സുഗന്ധവ്യഞ്ജനങ്ങളുടെ വന്‍ ഉല്‍പാദനം കാരണം കേരളം, ഇന്‍ഡ്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നും അറിയപ്പെടുന്നു. കേരളീയ പാചകരീതി രുചികരവും സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണപ്രിയര്‍ക്കിടയില്‍ പ്രശസ്തവുമാണ്.
ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം
സാക്ഷരതയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ്. 93.91% സാക്ഷരതയുള്ള കേരളം, രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് (2011 ലെ സെന്‍സസ് പ്രകാരം). കോട്ടയം ജില്ലയുടെ ഗ്രാമീണ മേഖലയില്‍ പോലും 97.17% സാക്ഷരതയുണ്ട്.
ആദ്യമായി മഴ ലഭിക്കുന്ന സംസ്ഥാനം
ഓരോ വര്‍ഷവും ഇന്‍ഡ്യയില്‍ ആദ്യമായി മഴ പെയ്യുന്ന ആദ്യ സംസ്ഥാനം കേരളമാണെന്നാണ് പറയുന്നത്, തൊട്ടുപിന്നാലെ മുംബൈയും ഡെല്‍ഹിയുമുണ്ട്. മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ജൂലൈ മാസത്തില്‍ മഴ ലഭിക്കുമ്പോള്‍ സാധാരണയായി ജൂണ്‍ ആദ്യവാരം കേരളത്തില്‍ മഴ പെയ്ത് തുടങ്ങും.
ഏറ്റവും സമ്പന്നമായ ക്ഷേത്രം
ലോകത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. തിരുവനന്തപുരത്തെ പഴവങ്ങാടി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സ്വര്‍ണവും അമൂല്യ രത്‌നങ്ങളും കൊണ്ട് സമ്പന്നമാണ്.

Keywords: Latest-News, Kerala-Piravi-day, Kerala, Thiruvananthapuram, State, Celebration, Festival, Top-Headlines, Religion, Kerala Temple, Masjid, Interesting facts about Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.