Religious Gathering | കോഴിക്കോട് മീലാദ് സമ്മേളനം: പ്രവാചക പ്രകീർത്തനയും ഇസ്രായേൽ വിരുദ്ധ പ്രമേയവും
● പ്രശസ്ത അറബ് ഗായക സംഘം അനന്യമായ പ്രകടനം നടത്തി.
● ഇസ്രായേൽ നിയന്ത്രണങ്ങളെ നേരത്തെ നീതീകരിക്കാനാവാത്തത് എന്നുപറഞ്ഞു.
● രാജ്യങ്ങളിലെ വിദഗ്ദ്ധരും സാമൂഹിക നേതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുത്തു.
കോഴിക്കോട്: (KVARTHA) പ്രവാചക പ്രകീർത്തനത്തിന്റെ വൈവിധ്യം ആസ്വദിക്കാൻ കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇസ്രായേലിന്റെ സിവിലിയൻ കൂട്ടക്കൊലയെ ശക്തമായി അപലപിച്ചു. 'തിരുനബി(സ്വ) ജീവിതം, ദർശനം' എന്ന പ്രമേയത്തിൽ നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തും മർകസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തിയത്.
സമ്മേളനം ബഹ്‌റൈൻ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ-ദോസരി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായി.
ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരെ പ്രമേയം
മനുഷ്യാവകാശങ്ങളെ പാടെ നിഷേധിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്‌റാഈൽ നടപടിക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
പ്രശസ്ത അറബ് ഗായക സംഘത്തിന്റെ പ്രകടനം
പ്രശസ്ത അറബ് ഗായക സംഘമായ അൽ മാലിദ് ഗ്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ് സമ്മേളനത്തെ അപൂർവ അനുഭവമാക്കി. വൈകുന്നേരം 4 മണിക്ക് 100 ഓളം വരുന്ന ദഫ് സംഘങ്ങൾ അണിനിരന്ന ഘോഷയാത്രയോടെയാണ് സമ്മേളന ചടങ്ങുകൾക്ക് തുടക്കമായത്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മദ്ഹുറസൂൽ പ്രഭാഷണം നടത്തി.
കാന്തപുരത്തിന്റെ പ്രസംഗം
നിരപരാധികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവില്ലെന്ന് കാന്തപുരം. ഫലസ്തീന് പുറമെ ലബനാൻ അതിർത്തി കടന്ന് നിരപരാധികളായ സിവിലിയന്മാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കൾ ഒന്നിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അന്തരാഷ്‌ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണത്തിൽ പറഞ്ഞു. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തിൽ നിന്ന് രാജ്യങ്ങൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനൽകുന്നതാണ് മുഹമ്മദ് നബിയുടെ ദർശനങ്ങൾ എന്നും ധാർമിക ജീവിതത്തിലൂടെ മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ
ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഡോ. യൂസഫ് അബ്ദുൽ ഗഫൂർ അൽ അബ്ബാസി, നബീൽ ഹമദ് ഈസ മുഹമ്മദ് അൽ-ഔൻ, ശൈഖ് അദ്നാൻ അബ്ദുല്ല ഹുസൈൻ അൽ ഖത്താൻ, അലി മസ്ഊദ് അൽ കഅബി സംബന്ധിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, അബൂ ഹനീഫല്‍ ഫൈസി തെന്നല, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, അബ്ദുറഹ്‌മാന്‍ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുറഹ്‌മാന്‍ ഹാജി കുറ്റൂര്‍, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, അബ്ദുറഹ്‌മാന്‍ ദാരിമി കൂറ്റമ്പാറ, ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി മടവൂര്‍, മജീദ് കക്കാട്, ജി അബൂബക്കർ സംബന്ധിച്ചു.
#MiladConference #ProphetMuhammad #Israel #HumanRights #CulturalEvent #Peace