Linus Maria Zucol | ഫാ. ലീനസ് മരിയ സൂക്കോൾ ഇനി ദൈവദാസൻ

 


തളിപ്പറമ്പ്: (www.kvartha.com) മലബാറിന്റെ ആത്മീയ വെളിച്ചമായി മാറിയ ഫാ. ലീനസ് മരിയ സൂക്കോള്‍ എസ് ജെയെന്ന സൂക്കോളച്ചനെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പരിയാരം മരിയപുരം നിത്യസഹായ മാതാ ദേവാലയത്തില്‍ അൽപസമയത്തിനകം നടക്കും. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. സൂക്കോളച്ചന്റെ ഖബറിടത്തില്‍ പ്രാര്‍ഥനയ്ക്ക് ശേഷം ദൈവദാസനായി ഉയര്‍ത്തിക്കൊണ്ടുളള വത്തിക്കാന്റെ ഡിക്രിവായിക്കും.

Linus Maria Zucol | ഫാ. ലീനസ് മരിയ സൂക്കോൾ ഇനി ദൈവദാസൻ

തുടര്‍ന്ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ഇറ്റലിയിലെ ത്രെന്തോ അതിരൂപത മുന്‍ ആര്‍ച് ബിഷപ്പ് ഡോ. ലൂയിജി ബ്രെസാന്‍ മുഖ്യകാര്‍മികത്വം വഹിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനപ്രഘോഷണം നടത്തും. കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുന്തല ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് പൊതുസമ്മേളനവും സ്‌നേഹവിരുന്നും നടക്കും.

വടക്കെ മലബാറിന്റെ ആത്മീയ വെളിച്ചമായ ഫാ. സൂക്കോളിന് ലഭിക്കുന്ന അംഗീകാരം നിസ്വരായ ജനതയോടു കാണിച്ച കാരുണ്യത്തിനുള്ള പ്രതിഫലം കൂടിയാണെന്ന് സഭാ നേതൃത്വം പറഞ്ഞു. ദൈവത്തില്‍ നിന്നും ദൈവത്തോടൊപ്പം ദൈവത്തിങ്കലിലേക്കെന്നായിരുന്നു ഫാദര്‍ സൂക്കോളിന്റെ ജീവിത ദര്‍ശനം. മരിയാപുരം ദേവാലയത്തിലെ സൂക്കോളച്ചന്റെ ഖബറിടത്തിന് മുകളിലും ഇതുതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. സ്‌നേഹത്തിന്റെ ദീപവുമായി കടല്‍കടന്നെത്തി അവശയതും ദു:ഖവും അനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പിയ മിഷനറിയായിരുന്ന സുക്കോളച്ചന്‍.

ആറരപതിറ്റാണ്ടോളം കാലം നീണ്ടു നിന്ന മലബാര്‍ മേഖലയിലെ ആത്മസര്‍പ്പണത്തോടെയുള്ള സേവനസപര്യയിലൂടെയാണ് ഇറ്റാലിയന്‍ മിഷനറി വര്യനായ ഫാ.ലീനസ് മരിയ സൂക്കോള്‍ ജനങ്ങള്‍ക്ക് ദൈവത്തിന്റെ ആള്‍രൂപമായി മാറിയത്. മലബാറിന്റെയും പ്രത്യേകിച്ചു ചിറയ്ക്കല്‍ മേഖലയുടെയും സാമൂഹികവാം സാംസ്‌കാരികവും ആത്മീയവുമായ നവോത്ഥാനത്തിന്റെ പ്രധാന പങ്കുവഹിച്ച മിഷണറി വര്യനാണ് ഫാ. ലീനസ് മരിയ സൂക്കോളെന്നും നേതാക്കൾ വ്യക്തമാക്കി.

Keywords:  News, Top-Headlines, Kerala, Kannur, Religion, Jesus Christ, Programme, Father, Church, Vatican, Italy, Linus Maria Zucol will shortly be declared as Servant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia