Allegation | പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ കുടിശ്ശിക നോട്ടീസ്
● 1.57 കോടി രൂപ നികുതി അടക്കണം.
● ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി കെട്ടണം.
● മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം: (KVARTHA) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് (Sree Padmanabha Swamy Temple) കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ (Central GST Department) കുടിശ്ശിക നോട്ടീസ്. ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്റെ നോട്ടീസ്.
2017 മുതലുള്ള ഏഴ് വര്‍ഷത്തെ കുടിശികയാണ് 1.57 കോടി രൂപ. ഈ തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭരണസമിതി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന കുടിശ്ശികയില്‍ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. കൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്.
ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തര്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. സേവനവും ഉല്‍പ്പനങ്ങളും നല്‍കുമ്പോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കില്‍ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി.
ജിഎസ്ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്. ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നല്‍കിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നല്‍കി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നല്‍കിയത്. കേന്ദ്ര ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും തുക അടയ്‌ക്കേണ്ടിവരില്ലെന്നും ഇതില്‍ വ്യക്തവരുത്തി മറുപടി നല്‍കുമെന്നാണ് വിഷയത്തില്‍ ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.
#PadmanabhaswamyTemple #GST #tax #Kerala #India #temple #finance #controversy