പൊലീസ് മലക്കം മറിഞ്ഞു; ഹരിദ്വാറിലെ സംഭവത്തിൽ യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് വിദ്വേഷപ്രസംഗത്തിനും കൂടിയാണെന്ന്
Jan 17, 2022, 17:29 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.01.2022) കഴിഞ്ഞ മാസം ഹരിദ്വാറില്‍ മുസ്ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് പരിപാടി സംഘടിപ്പിച്ച യതി നരസിംഹാനന്ദിനെ ധര്‍മ്മ സന്‍സദ് വിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍. സ്ത്രീകളെ അപകീര്‍ത്തികരമായി പരാമര്‍ശിച്ചതിന് ശനിയാഴ്ചയാണ് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ റിമാന്‍ഡ് അപേക്ഷയില്‍ ധര്‍മ്മ സന്‍സദ് വിദ്വേഷ പ്രസംഗ കേസും പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങളും യതി നരസിംഹാനന്ദിനെതിരെ ചുമത്തി. മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുക, മതവികാരം വ്രണപ്പെടുത്തുക എന്നീ കുറ്റങ്ങളും ചുമത്തി. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് നരസിംഹാനന്ദ്.
കേസിലെ പ്രതിയായ വസീം റിസ്വി എന്ന ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിയെ, സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 'നിങ്ങളെല്ലാം മരിക്കും,' എന്ന് നരസിംഹാനന്ദ് കഴിഞ്ഞയാഴ്ച പൊലീസുകാരെ ശപിച്ചിരുന്നു.
ഡിസംബര്‍ 17 മുതല്‍ 20 വരെ നടന്ന ഹരിദ്വാര്‍ മതസമ്മേളനത്തിന്റെ ക്ലിപുകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുന്‍ സൈനിക മേധാവികള്‍, വിരമിച്ച ജഡ്ജിമാര്‍, ആക്ടിവിസ്റ്റുകള്‍, അന്താരാഷ്ട്ര ടെനീസ് ഇതിഹാസം മാര്‍ടിന നവരത്തിലോവ എന്നിവര്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പരിപാടി സംഘടിപ്പിച്ചവരും വിദ്വേഷ പ്രസംഗം നടത്തിയവരും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്.
'ഞാന്‍ പറഞ്ഞതില്‍ ലജ്ജിക്കുന്നില്ല, എനിക്ക് പൊലീസിനെ പേടിയില്ല, പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു,' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി തുടങ്ങിയ ബിജെപി നേതാക്കളുമായി ബന്ധമുള്ള പ്രബോധാനന്ദ് ഗിരി പറഞ്ഞു.

Keywords: New Delhi, News, India, Police, Top-Headlines, Arrest, Case, Remanded, Women, Religion, Conference, Police overturned; The arrest of a monk in Haridwar was also for hate speech.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.