Regret | അ​ജ്മാ​നി​ലെ തെയ്യക്കോലം: ഖേദം പ്രകടിപ്പിച്ച് കോലധാരികൾ

 
 Performers express regret for controversial Theyyam performance in Ajman
 Performers express regret for controversial Theyyam performance in Ajman

KVARTHA Photo

● 2024 ന​വം​ബ​ർ 24 നാ​ണ് യു​എ​ഇ​യി​ലെ അ​ജ്മാ​നി​ൽ ഒ​രു വി​ഭാ​ഗം തെ​യ്യ​ക്കോ​ല​ങ്ങ​ൾ കെ​ട്ടി​യാ​ടി​യ​ത്.
● വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി. പ്ര​സൂ​ൺ പെ​രു​വ​ണ്ണാ​ൻ, കെ.​പി. ജ​യ​രാ​ജ​ൻ പെ​രു​വ​ണ്ണാ​ൻ, ഒ.​പി. പ്ര​കാ​ശ്, ബി​ജു ന​ടു​വി​ൽ, എ.​പി. വി​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ: (KVARTHA) യു​എ​ഇ​യി​ലെ അ​ജ്മാ​നി​ലു​ള്ള പ്ര​വാ​സി​ക​ളാ​യ ചി​ല ഭ​ക്ത​ർ ന​ട​ത്തി​യ ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​ൽ തെയ്യക്കോ​ല​ങ്ങ​ൾ കെ​ട്ടി​യാ​ടി​യ​തി​ന്‍റെ പേ​രി​ൽ വി​വി​ധ സ​മു​ദാ​യ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കും സ്ഥാനികർക്കും ഉ​ണ്ടാ​യ വി​ഷ​മ​ത​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പിക്കുന്നതായി കോ​ലം ധ​രി​ച്ച ക​ന​ലാ​ടി​മാ​ർ. 

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഭാ​വി​യി​ൽ ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് കണ്ണൂരിൽ വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ  വ്യക്തമാക്കുകയും ചെയ്തു. 2024 ന​വം​ബ​ർ 24 നാ​ണ് യു​എ​ഇ​യി​ലെ അ​ജ്മാ​നി​ൽ ഒ​രു വി​ഭാ​ഗം തെ​യ്യ​ക്കോ​ല​ങ്ങ​ൾ കെ​ട്ടി​യാ​ടി​യ​ത്. 

വി​ശ്വാ​സി​ക​ൾ ദൈ​വി​ക പ​രി​വേ​ഷ​ത്തി​ൽ കാ​ണു​ന്ന തെ​യ്യ​ക്കോ​ല​ങ്ങ​ളെ പ്ര​ദ​ർ​ശ​ന​ വ​സ്തു​വാ​ക്കി​യെ​ന്ന വിശ്വാസി​ക​ളു​ടെ അ​ഭി​പ്രാ​യ​ത്തെ ഉ​ൾ​ക്കൊ​ണ്ടാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കോ​ല​ങ്ങ​ൾ കെ​ട്ടി​യാടിയ കന​ലാ​ടി​മാ​ർ പ​റ​ഞ്ഞു. വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി. പ്ര​സൂ​ൺ പെ​രു​വ​ണ്ണാ​ൻ, കെ.​പി. ജ​യ​രാ​ജ​ൻ പെ​രു​വ​ണ്ണാ​ൻ, ഒ.​പി. പ്ര​കാ​ശ്, ബി​ജു ന​ടു​വി​ൽ, എ.​പി. വി​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


#Theyyam, #Ajman, #KeralaCulture, #UAE, #Controversy, #CulturalFestival



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia