വഖഫ് ബോര്‍ഡ് അഴിമതി: മുന്‍ ചെയര്മാന് അഡ്വ. ടി കെ സൈതാലിക്കുട്ടിക്കും മുന്‍ സിഇഒ അഡ്വ. ബി എം ജമാലിനുമെതിരെയുള്ള പരാതിയില്‍ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; ആരോപണമുന്നയിച്ച 15 പരാതികളും തള്ളി
Jan 3, 2018, 19:57 IST
കോഴിക്കോട്: (www.kvartha.com 03.01.2018) വഖഫ് ബോര്‍ഡില്‍ നടന്നതായി പറയുന്ന അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ സിഇഒ അഡ്വ. ബി എം ജമാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി ക്ലീന്‍ചിറ്റ് നല്കി. ജമാലിന് പുറമെ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് അഡ്വ. ടി കെ സൈതാലിക്കുട്ടി, മെമ്പര്‍മാരായ എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരെ തൃക്കാക്കരയിലെ ടി എം അബ്ദുല്‍ സലാം 2016 ഡിസംബര്‍ മൂന്നിന് മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ അഴിമതി ആരോപണ ഹര്‍ജിയിലാണ് വിജിലന്‍സ് ഡിവൈഎസ്പി അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ ക്വിക്ക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് നല്‍കിയത്.
വഖഫ് വസ്തുക്കള്‍ അനധികൃതമായി കൈമാറ്റം ചെയ്തുവെന്നും അനധികൃത ജീവനക്കാരെ നിയമിച്ച് ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തി എന്നും സര്‍ക്കാരിന്റെ ഉത്തരവുകള്‍ ലംഘിച്ച് ബോര്‍ഡ് വാഹനങ്ങള്‍ വാങ്ങിയെന്നും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നല്‍കേണ്ട പെന്ഷന് തുക സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചെന്നും മുന്‍ സി ഇ ഒ അനര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നുമുള്ള 15 പരാതികളാണ് വിജിലന്‍സ് മുമ്പാകെ ബോധിപ്പിച്ചത്. കോടിക്കണക്കിന് വരുന്ന വഖഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്തതായി പരാതിക്കാരന് ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും ഏത് വസ്തുക്കള്‍ ഏത് കാലത്ത് വിറ്റു എന്ന് തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥ നിയമനങ്ങള്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരവും ഹൈക്കോടതി നിര്ദേശമനുസരിച്ചും വ്യത്യസ്ത സബ് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ പാലിച്ചുമാണ് നടത്തിയിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ അഞ്ച് ഡിവിഷണല്‍ ഓഫീസുകളുടെ ഉപയോഗത്തിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നല്കുന്ന ഫണ്ട് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള സൗകര്യത്തിനാണ് ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
വഖഫ് റൂള്‍ (88) പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കിലോ സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്കിലോ പണം നിക്ഷേപിക്കാവുന്നതാണ്. ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള കുടിശ്ശിക മുന്‍ സി ഇ ഒയ്ക്ക് നല്‍കിയതില്‍ ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും കണ്ടെത്തി. ഇപ്പോള്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായ മുന്‍ സി ഇ ഒയുടെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച് 2010 ല്‍ തന്നെ അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച വഖഫ് അന്വേഷണ കമ്മീഷന് (നിസാര്‍ കമ്മീഷന്) പരിശോധിച്ചിട്ടുള്ളതും എല്ലാം നിയമപരമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും വിജിലന്‍സ് കണ്ടെത്തി.
നിസാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് മുന്‍ സി ഇ ഒ ഫയല്‍ ചെയ്ത 23430/2010 നമ്പര്‍ റിട്ട് ഹര്‍ജിയില്‍ തന്നെ ടി എം അബ്ദുല്‍ സലാം കക്ഷി ചേര്‍ന്നിരുന്നുവെന്നും സിഇഒയുടെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് അറിവുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു. റിട്ട് ഹര്‍ജി മുന്‍ സി ഇ ഒയ്ക്ക് അനുകൂലമായി വിധിക്കുകയും കമ്മീഷന്റെ മറ്റു പരാമര്‍ശങ്ങള്‍ കോടതി റദ്ദാക്കിയിട്ടുള്ളതുമാണ്. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് വീണ്ടും ഇത്തരം ആരോപണങ്ങള്‍ വിജിലന്‍സ് കോടതി മുമ്പാകെ ഉന്നയിച്ചത്. ഈ ആരോപണം പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാനും വഖഫ് ബോര്‍ഡിനെയും മുന്‍ സി ഇ ഒയെയും അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പടമുകള്‍ വഖഫിന്റെ ഷോപ്പിംഗ് കോംപ്ലക്സിന് ഉയര്‍ന്ന വാടക ലഭിക്കുമെന്നും, ആയത് രണ്ടര ലക്ഷം രൂപയ്ക്ക് എടുക്കാന്‍ തയ്യറാണെന്ന ടി എം അബ്ദുല്‍ സലാമിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മുന്‍ സി ഇ ഒ ലേല നടപടികള്‍ സ്വീകരിച്ചപ്പോള്‍ 1,30,000 രൂപ മാത്രമാണ് ഓഫര്‍ ലഭിച്ചിരുന്നത്. രണ്ടര ലക്ഷം രൂപയ്ക്ക് എടുക്കാന്‍ തയ്യാറാണെന്ന ടി എം അബ്ദുല്‍ സലാമിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സി ഇ ഒ അനുവദിച്ചു നല്‍കിയിരുന്നെങ്കിലും ഏറ്റെടുക്കാന്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് 2012 മുതല്‍ ആലുവ മജിസ്ട്രേറ്റ് കോടതി, തൃശൂര്‍ വിജിലന്‍സ് കോടതി, വഖഫ് ട്രിബ്യൂണല്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിരന്തരമായി ബോര്‍ഡിനും സി ഇ ഒയ്ക്കുമെതിരെ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിരുന്നുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു. ഈ കേസുകള്‍ സംബന്ധിച്ച് 2017 മാര്‍ച്ചില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ദവള പത്രവും പുറപ്പെടുവിച്ചിരുന്നു.
Related News: ബി.എം. ജമാലിനെതിരെയുള്ള കേസ് വസ്തുതാവിരുദ്ധമെന്ന് പോലീസ് റിപോര്‍ട്
വഖഫ് ബോര്‍ഡ് ആസ്ഥാന മന്ദിര നിര്‍മാണം: സാമ്പത്തിക ക്രമക്കേടുകളില്ലെന്ന് റിപ്പോര്‍ട്ട്
Keywords: Kerala, Kozhikode, News, Bribe Scam, Corruption, Vigilance case, investigation-report, Religion, Vaqaf board bribe: Clean chit for former CEO

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.