Visit | വഖഫ് ബോർഡ് ചെയർമാനും അംഗങ്ങളും പൊന്നാനി വലിയ ജുമാഅത്ത് പള്ളി സന്ദർശിച്ചു
● പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി സന്ദർശിക്കാൻ എത്തിയ അതിഥികൾക്ക് ഊഷ്‌മളമായ സ്വീകരണം നൽകി.
● വലിയ ജുമാഅത്ത് പള്ളിയുടെ ചരിത്രവും സന്ദർശകർക്ക് പങ്കുവെച്ചു.
പൊന്നാനി: (KVARTHA) മലബാറിലെ പ്രശസ്തമായ വലിയ ജുമാഅത്ത് പള്ളിയിലും, സമീപ പ്രദേശങ്ങളിലും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീറും ബോർഡ് അംഗങ്ങളും സന്ദർശനം നടത്തി. മലബാറിലെ മക്ക എന്ന പ്രശസ്തിയ്ക്ക് നിദാനവും, ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന മഖ്‌ബറ ഉൾപ്പെടുന്നതുമായ പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി സന്ദർശിക്കാൻ എത്തിയ അതിഥികൾക്ക് ഊഷ്‌മളമായ സ്വീകരണം നൽകി.
വഖഫ് ബോർഡ് ചെയർമാൻ അഡ്വ. സക്കീർ, ബോർഡ് അംഗങ്ങളായ അഡ്വ:സൈനുദ്ദീൻ, അഡ്വ:ഷറഫുദ്ദീൻ, റഹീം, മായിൻ ഹാജി, രഹന റസിയ, റഹന വി.എം, ബോർഡ് ജീവനക്കാരായ മഞ്ജു സി എം, കെ കുഞ്ഞുമുഹമ്മദ്, നൗഫൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വലിയ ജുമാഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ് ഖാസിം കോയ, മഊനത്തുൽ ഇസ്ലാം സഭ സെക്രട്ടറി അബ്ദു സമദ്, വലിയ ജുമാഅത്ത് പള്ളി മാനേജർ കുഞ്ഞിമുഹമ്മദ്, അബ്ദുറഹീം, അമ്മാട്ടി മുസ്‌ലിയാർ, പറമ്പിൽ അശ്റഫ്, ഹംസകുട്ടി എന്നിവർ ചേർന്ന് വഖഫ് ബോർഡ് ചെയർമാനേയും അംഗങ്ങളെയും സ്വീകരിച്ചു.
#WaqfBoard #Ponnani #ValiyaJumaath #SheikhSainudheen #CommunityVisit #Kerala