വിവാഹത്തിന് വരനും കൂട്ടുകാരും എത്തിയത് മദ്യപിച്ച്; താലികെട്ടില്‍ നിന്നും പിന്മാറി വധു
Jun 7, 2021, 16:26 IST
പ്രയാഗ് രാജ്: (www.kvartha.com 07.06.2021) വിവാഹവേദിയില്‍ വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശ് പ്രയാഗ് രാജില്‍ കഴിഞ്ഞദിവസമാണ് സംഭവം.
വരന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായപ്രകടനങ്ങള്‍ തുടക്കത്തില്‍ വധുവും വീട്ടുകാരും അവഗണിച്ചെങ്കിലും പിന്നീട് ജയമാല ചടങ്ങിന് മുമ്പായി വധുവിനെ നൃത്തം ചെയ്യാന്‍ വരന് നിര്‍ബന്ധിച്ചതോടെയാണ് പ്രശ്നം വഷളായത്.
തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ പ്രശ്നം ഒത്തുതീര്പാക്കുന്നതിനായി പൊലീസിനെ വിളിച്ചുവരുത്തി. എന്നാല്‍ പൊലീസുകാര്‍ ഇടപെട്ടപ്പോഴും മദ്യപാനിയായ വരനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു.
വധുവിന്റെ കുടുംബത്തിന് പണവും മറ്റും തിരികെ നല്‍കാമെന്ന് പിന്നീട് വരന്റെ വീട്ടുകാര്‍ സമ്മതിച്ചതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. കര്‍ഷക കുടുംബത്തിലെ അംഗമാണ് വധു.
Keywords: Woman calls off wedding after groom, his friends turn up drunk; 'baraatis' held hostage, News, Local News, Police, Marriage, Religion, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.