Tradition | പുതുവത്സരത്തോടെ അഴിക്കപ്പെടുന്ന 'ക്രിസ്മസ് ട്രീ'; ചില കൗതുക വിശേഷങ്ങൾ
● ക്രിസ്മസ് ട്രീയുടെ ഉത്ഭവം പുരാതന യൂറോപ്പിലേക്ക് എത്തുന്നു.
● ക്രിസ്മസ് ട്രീകൾ മന്ത്രവാദം അകറ്റാനുള്ള ഒരു മാർഗമായി കണക്കാക്കിയിരുന്നു.
● ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിർമ്മിച്ചത് മലയാളികളാണ്.
റോക്കി എറണാകുളം
(KVARTHA) ക്രിസ്മസ് കാലത്ത് നക്ഷത്രങ്ങളെപ്പോലെയും പുൽക്കൂട് പോലെയും ക്രിസ്മസ് കേക്കുപോലെയും ഒക്കെ പ്രാധാന്യമുള്ളതാണ് ക്രിസ്മസ് ട്രീകളും. ക്രിസ്മസ് കാലത്ത് വീടിന് മുന്നിലും ഷോപ്പുകൾക്ക് മുന്നിലും ഒക്കെ ക്രിസ്മസ് ട്രീ കൾ അലങ്കരിക്കുകയെന്നതാണ് പ്രത്യേക സന്തോഷം പകരുന്ന കാര്യമാണ്. ചില സ്ഥലങ്ങളിൽ പുൽക്കൂടുകൾ ഇല്ലെങ്കിൽ പോലും ക്രിസ്മസ് ട്രീകൾ കാണുവാൻ സാധിക്കും. ഡിസംബർ ഒന്ന് മുതൽ ക്രിസ്മസ് ട്രീ കൾ അലങ്കരിച്ചു കഴിഞ്ഞാൽ പുതുവർഷം പിറക്കുന്ന ജനുവരി ഒന്നിന് ശേഷമാണ് അത് അഴിച്ചു മാറ്റുന്നത്.
വീടുകൾക്ക് മുന്നിൽ ക്രിസ്മസ് ട്രീ പലവിധ വർണങ്ങളിൽ നിൽക്കുന്നത് കാണുന്നത് മനസ്സിനും നമ്മുടെ നയനങ്ങൾക്കും കുളിർമ്മ പകരുന്ന ഒന്നാണ്. ക്രിസ് മസ് കാലത്ത് എന്തുകൊണ്ടാണ് ക്രിസ്മസ് ട്രീയെ വലിയ പ്രാധാന്യത്തോടെ കാണുന്നത്? ക്രിസ്മസ് ട്രീകളുടെ ചരിത്രം വർണ്ണിക്കുന്ന ഈ വിവരണം ശ്രദ്ധയാകർഷിക്കുകയാണ്.
ക്രിസ്മസ് ട്രീകളുടെ ചരിത്രം
ക്രിസ്മസ് ആഘോഷങ്ങളിൽ (christmas celebration) ഒഴിച്ചുകൂടാനാവാത്തതാണ് ക്രിസ്മസ് ട്രീകൾ (chrismas tress). മഞ്ഞു കാലത്ത് മരങ്ങൾ വെട്ടിക്കൊണ്ട് വന്ന് അലങ്കരിക്കുന്ന പതിവ് ക്രിസ്മസ് ആചരിച്ച് തുടങ്ങുന്നതിനും മുൻപേ വടക്കൻ യൂറോപ്പിന്‍റെ ശീലമായിരുന്നു. യുൾ എന്ന ശൈത്യകാല ഉത്സവത്തിന്‍റെ ഭാഗം. കൊടും മഞ്ഞിൽ നിന്ന് രക്ഷനേടുന്നതിനായി നേരത്തെ തന്നെ വിറകും, മരങ്ങളും ശേഖരിച്ച് വെക്കുന്നതിന്‍റെ ഭാഗം.പിന്നീടത് എങ്ങനെയോ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി. എന്തായാലും അറിയപ്പെടുന്ന ചരിത്രം അനുസരിച്ച് 1605ലാണ് ആദ്യത്തെ ഔദ്യോഗിക ക്രിസ്മസ് ട്രീ പിറന്നത്. പശ്ചിമ ജർമ്മനിയിലെ സ്ട്രാസ് ബർഗിൽ.
ചെറി മരങ്ങളിൽ വർണ്ണ ക്കടലാസുകളും, ബലൂണുകളും, നക്ഷത്ര വിളക്കുകളും തൂക്കി ആദ്യത്തെ ക്രിസ്മസ് ട്രീ പിറന്നു. പിന്നീട് ക്രിസ്ത്യൻ മിഷണറിമാരുടെ വരവോടെ പല നാട്ടിലേക്കും ക്രിസ്മസ് ട്രീയെത്തി. യൂറോപ്പിലാകട്ടെ ക്രിസ്മസ് ട്രീ മരങ്ങൾ നട്ടുവളർത്തുന്നത് വലിയ ബിസിനസ് സംരംഭമാണ്. പുരാതന ജനത അവരുടെ വാതിലുകള്‍ക്കും ജനാലകള്‍ക്കും മുകളില്‍ മരത്തിന്റെ ശിഖരങ്ങള്‍ തൂക്കിയിട്ടിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ മന്ത്രവാദം, ദുരാത്മാക്കള്‍, രോഗം എന്നിവ അകറ്റി നിര്‍ത്തുമെന്ന് പല രാജ്യങ്ങളിലെ ജനങ്ങളും വിശ്വസിക്കുന്നു. ഫിർ മരങ്ങളാണ് പ്രധാനമായും അലങ്കരിക്കാനായി ഉപയോഗിക്കുന്നത്.
പൈൻ മരങ്ങളും, ക്രിസ്മസ് ട്രീയുടെ നിർമ്മാണത്തിനായി ഉപയോഗിക്കും. ജര്‍മ്മന്‍ ജനതയ്ക്ക് ക്രിസ്തുമസ് ട്രീ എന്നത് സ്വര്‍ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായിരുന്നു. പിരമിഡ് ആകൃതിയുള്ള മരങ്ങളാണ് ക്രിസ്തുമസ് കാലത്ത് അവര്‍ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ രീതി മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ സ്തൂപങ്ങളോ ആണ് ക്രിസ്തുമസ് ട്രീക്കായി ഉപയോഗിക്കുന്നത്. ക്രിസ്തുമസ് ട്രീയില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന പാരമ്പര്യവും പ്രചാരത്തിലുണ്ട്. പലയിടത്തും ആഘോഷങ്ങളില്‍ ക്രിസ്തുമസ് ട്രീയുടെ ആകൃതിയില്‍ മനുഷ്യര്‍ ഒത്തുചേര്‍ന്ന് മരത്തിന്റെ തീര്‍ക്കാറുമുണ്ട്.
2014ല്‍ ഹോണ്ടുറാസില്‍ 2945 പേര്‍ അണിനിരന്ന് തീര്‍ത്തതാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീ. ഇതിന് ഗിന്നസ് റിക്കോര്‍ഡും ലഭിച്ചിരുന്നു. പിന്നീട് 2015ല്‍ മലയാളികളാണ് ഈ റെക്കോര്‍ഡ് തിരുത്തിയത്. ചെങ്ങന്നൂരില്‍ 4030 പേര്‍ ചേര്‍ന്ന് ട്രീ നിര്‍മിച്ച് പുത്തന്‍ റെക്കോഡിട്ടു. 1800 കളില്‍ ക്രിസ്മസ് ട്രീ ഇംഗ്ലണ്ടില്‍ ജനപ്രി യമാക്കിയത് വിക്ടോറിയ രാജ്ഞിയും ആല്‍ബര്‍ട്ട് രാജകുമാരനുമാണ് എന്ന് പറയപ്പെടുന്നു. ജോര്‍ജ് മൂന്നാമന്റെ ഭാര്യയുടെ ജന്‍മദേശം ജര്‍മ്മനിയായിരുന്നു. അവിടെ നിന്ന് അക്കാലത്ത് തന്നെ ഈ പാരമ്പര്യം വന്നതായി പറയപ്പെടുന്നു.
ജോര്‍ജ് മൂന്നാമന്റെ ജര്‍മ്മന്‍ ഭാര്യ ഷാര്‍ലറ്റ് 1760 കളില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ട്രീ അലങ്കരിക്കാറുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 19, 20 നൂറ്റാണ്ടുകള്‍ ആയപ്പോഴേക്കും ഇന്ത്യയിലും ക്രിസ്മസ് ട്രീ പ്രചാരത്തിലെത്തി. പ്ലാസ്റ്റിക്കും, മറ്റ് കൃത്രിമ വസ്തുക്കള്‍ കൊണ്ടും ക്രിസ്മസ് ട്രീകള്‍ ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ ക്രിസ്മസ് കാലത്ത് വീടുകളില്‍ പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ക്രിസ്തുമസ് ട്രീകള്‍ അലങ്കരിച്ചു വെക്കുന്നത് കാണാം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ക്രിസ്മസ് ട്രീ നട്ടു വളര്‍ത്തുന്നത് വലിയ ബിസിനസ് തന്നെയാണ്. ഇതിൽ തന്നെ വിവിധ തരത്തിലുള്ള ട്രീകളുണ്ട്. ഡഗ്ലസ് ഫിർ, നോബിൾ ഫിർ, ഫേസർ ഫിർ, ബാൾസംഫിർ എന്നിങ്ങനെ പല തരമുണ്ട്.
പൈൻ മരത്തിൽ സ്കോച്ച് പൈൻ, വെർജീ ന്യൻ പൈൻ എന്നീ മരങ്ങളും ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നുണ്ട്. 1882 ഡിസംബര്‍ 22നാണ് ക്രിസ്മസ് ട്രീ ആദ്യ മായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിക്കപ്പെ ടുന്നത്. എഡ്വേര്‍ഡ് എച്ച് ജോണ്‍സണ്‍ ആയിരു ന്നു ക്രിസ്മസ് ട്രീ ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചത്. വിഖ്യാത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വ എഡിസണ്‍ ഇദ്ദേഹത്തിന്റെ ബിസിനസ് അസോസിയേറ്റായിരുന്നു.
എഡിസണ്‍ കണ്ടുപിടിച്ച ലൈറ്റുകളാണ് അലങ്കാരത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തെ അലങ്കരിക്കപ്പെട്ട ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ലാത്വിയയുടെ തലസ്ഥാന നഗരമായ റിഗയിലാണെന്ന് ചരിത്രം. 1947 മുതൽ എല്ലാ വർഷ വും നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോ യിലെ ജനങ്ങൾ ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്ററിലേ ക്ക് ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ച ശേഷം സമ്മാനമായി അയയ്ക്കാറുണ്ട്. രണ്ടാം ലോകയുദ്ധ ത്തിൽ അവർ ചെയ്ത സഹായത്തെ അനുസ്മരിക്കാനാണ് ഇത്'.
ക്രിസ്മസ് ട്രീകളെക്കറിച്ചുള്ള വലിയൊരു അറിവ് ഈ വിവരണത്തിലൂടെ ലഭിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ക്രിസ്മസ് കഴിഞ്ഞ് പന്ത്രണ്ടാം രാത്രിയിലാണ് (ജനുവരി 6) ക്രിസ്മസ് ട്രീ അഴിക്കുന്നത്. ഈ ദിവസം എപ്പിഫാനിയായി കണക്കാക്കപ്പെടുന്നു, അതായത് മൂന്ന് ജ്ഞാനികൾ യേശുവിനെ സന്ദർശിച്ച ദിവസമായി വിശ്വസിക്കപ്പെടുന്നു. ചില ആളുകൾ പുതുവർഷം കഴിഞ്ഞ ഉടനെയും ട്രീ അഴിക്കാറുണ്ട്. ഓരോ പ്രദേശത്തിനും ഓരോ രീതികളും വിശ്വാസങ്ങളും ഉണ്ടാകാം.
ക്രിസ്മസ് ട്രീ ഒരുപാട് സന്തോഷവും പ്രതീകാത്മകതയും നൽകുന്ന ഒന്നാണ്. അത് അഴിക്കുമ്പോൾ, ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുകയും പുതിയതിനായി കാത്തിരിക്കുകയുമാണ് ചെയ്യുന്നത്. എത്ര കിസ്മസ് കഴിഞ്ഞാലും ക്രിസ്മസ് ട്രീ കളും എല്ലാവരുടെയും മനസ്സിനുള്ളിൽ പച്ച പിടിച്ചു തന്നെ നിൽക്കും.
#ChristmasTree #Christmas #History #Traditions #Culture #Holiday #ChristmasDecorations