രുചിയുടെ പെരുന്നാള്‍: ഈസ്റ്ററിന് തയാറാക്കാം വായില്‍ വെള്ളമൂറും പിടിയും തേങ്ങാപ്പാല്‍ കോഴിക്കറിയും

 
Delicious Pidi and Coconut Milk Chicken Curry.
Delicious Pidi and Coconut Milk Chicken Curry.

Representational Image Generated by Meta AI

● അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്താണ് പിടി ഉണ്ടാക്കുന്നത്.
● വെളുത്തുള്ളിയും ജീരകവും പിടിയുടെ രുചി കൂട്ടുന്നു.
● തേങ്ങാപ്പാലിൽ തയാറാക്കുന്ന കോഴിക്കറിക്ക് പ്രത്യേക രുചിയുണ്ട്.
● എളുപ്പത്തിൽ തയാറാക്കാവുന്ന ചേരുവകളും പാചകരീതിയും.
● കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം.

​​​​​(KVARTHA) കിഴക്കന്‍ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ച് കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ച് തീന്‍മേശയില്‍ എത്തിക്കുന്നതാണ് പിടി. അരിപ്പൊടിയുടെ കുറുക്കില്‍ വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും സ്വാദുമായി കുഞ്ഞുപിടികള്‍ ഉണ്ടാകും.

അടുപ്പില്‍നിന്ന് വാങ്ങിവയ്ക്കുന്ന കുറുക്കും അതില്‍ മുങ്ങിക്കിടക്കുന്ന പിടിയും തണുത്തുകഴിഞ്ഞാല്‍ മുറിച്ചെടുത്ത് പ്ലേറ്റിലെത്തിക്കാം. അതിനുമീതെ കോഴിക്കറി വിളമ്പാം. രണ്ടും നന്നായി യോജിപ്പിച്ച് നാവിലേക്ക് വയ്ക്കാം.

പിടി - ചേരുവകള്‍

അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍) - ഒരു കിലോ
തേങ്ങാപ്പീര - ഒന്നര തേങ്ങയുടേത്
വെളുത്തുള്ളി - നാല് അല്ലി
ജീരകം - ഒരു ചെറിയ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

അരിപ്പൊടിയും തേങ്ങാപ്പീരയും ചേര്‍ത്ത് വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുന്‍പ് വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്ക് രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. അരച്ചെടുത്ത വെളുത്തുള്ളി, ജീരകം എന്നിവ ചേര്‍ത്താണ് വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്ത പൊടി ചൂടോടെ കുഴച്ചെടുക്കണം. 10 മിനിറ്റെങ്കിലും കുഴയ്ക്കണം. തുടര്‍ന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയില്‍വച്ച് ചെറിയ ഉരുളകളാക്കണം.

വെളുത്തുള്ളിയും ജീരകവും അരച്ചുചേര്‍ത്ത വെള്ളം ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ പിടികള്‍ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാന്‍ തുടങ്ങുക. നന്നായി ഇളക്കിവറ്റിച്ച്, കുറുക്കു പരുവത്തിലാക്കിയ ശേഷം വാങ്ങിവയ്ക്കുക. തണുത്തു കഴിഞ്ഞു മുറിച്ചു കഷണങ്ങളാക്കി വിളമ്പാം.

തേങ്ങാപ്പാലില്‍ കോഴിക്കറി - ചേരുവകള്‍

കോഴിയിറച്ചി കഷണങ്ങളാക്കിയത് - അര കിലോ
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ടു ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - എട്ട് അല്ലി
കറുവാപ്പട്ട - ഒരു കഷണം
ഗ്രാമ്പൂ - നാലെണ്ണം
ഏലയ്ക്ക - നാലെണ്ണം
തക്കോലം - ഒന്ന്
തേങ്ങാപ്പാല്‍ - രണ്ടു കപ്പ്
സവാള - രണ്ട്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
മല്ലിയില - പാകത്തിന്
പാകം ചെയ്യുന്ന വിധം

ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം എന്നിവ ചതച്ചുചേര്‍ത്ത് കോഴിയിറച്ചി വേവിക്കുക. പാതി വേവ് മതിയാകും. സവാള, വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ ഒരുമിച്ചു വഴറ്റുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. പൊടികള്‍ ചേര്‍ത്തശേഷം ഒരു മിനിറ്റുപോലും അധികമായി വഴറ്റാതെ പാതി വേവിച്ച കോഴിക്കഷണങ്ങള്‍ ചേര്‍ക്കാം. ആദ്യം രണ്ടാം പാല്‍ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ള് ഗരംമസാല ചേര്‍ക്കാം. കറി തിളച്ചു വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്, ഉടന്‍ വാങ്ങിവയ്ക്കണം. മുകളില്‍ മല്ലിയില വിതറി വിളമ്പാം.

ഈ ഈസ്റ്ററിന് പിടിയും തേങ്ങാപ്പാൽ കോഴിക്കറിയും തയാറാക്കി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! ഈ രുചികരമായ റെസിപ്പി ഷെയർ ചെയ്യാനും മറക്കരുത്.

This news story provides recipes for Pidi, a traditional dish from the eastern region made with rice flour and coconut, and Coconut Milk Chicken Curry, a flavorful accompaniment. These dishes are presented as a delicious option for Easter celebrations.

#EasterRecipe, #PidiKozhicurry, #KeralaCuisine, #TraditionalFood, #EasyRecipe, #Food

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia