Arvind Kejriwal | 'രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണം'; അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി
പാർട്ടി ഓഫിസിലേക്ക് റോഡ് ഷോയായാണ് കേജ്‌രിവാള്‍ പോകുന്നത്. തിഹാർ ജയിലിൽ നിന്ന് വീട്ടിൽ പോയി മാതാപിതാക്കളെ കാണും. ദൈവം തനിക്കൊപ്പമാണെന്ന് കേജ്‌രിവാൾ പ്രതികരിച്ചു. സുപ്രീം കോടതിയിലെ ജഡ്ജുമാരോട് നന്ദി പറയുന്നു, അവർ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ 11 മണിക്ക് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് പോകും. ഒരു മണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കാൻ അനുമതിയില്ല. ജൂൺ രണ്ടിന് തിഹാർ ജയിലിൽ ഹാജരാകണം.#WATCH | Delhi CM Arvind Kejriwal released from Delhi's Tihar Jail after being granted interim bail in Delhi excise policy case
— ANI (@ANI) May 10, 2024
The Supreme Court granted him interim bail till June 1. pic.twitter.com/Qw80ugnehO
#WATCH | Delhi CM Arvind Kejriwal received a warm welcome from AAP workers & supporters as he walked out of Tihar Jail.
— ANI (@ANI) May 10, 2024
The Supreme Court granted him interim bail till June 1. pic.twitter.com/GSu8GQwJ8X
#WATCH | Delhi CM Arvind Kejriwal addresses party workers after being released from Tihar jail.
— ANI (@ANI) May 10, 2024
CM Kejriwal says, "Tomorrow at 11 am we will go to the Hanuman Temple at Connaught Place and at 1 pm, we will address a press conference at the party office."
The Supreme Court… pic.twitter.com/76ij5KZ4iw