Victory | മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം തുടര്‍ഭരണത്തിലേക്ക്; ഇന്‍ഡ്യ സഖ്യത്തിന് വലിയ തിരിച്ചടി 

 
BJP-led Alliance Sweeps Maharashtra Elections, India Alliance Faces Setback
BJP-led Alliance Sweeps Maharashtra Elections, India Alliance Faces Setback

Image Credit: Facebook/BJP Maharashtra

  • ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 200 സീറ്റുകൾ കടന്നു.

  • കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം 68 സീറ്റില്‍ ഒതുങ്ങി.

  • എൻസിപി-ശിവസേന പിളർപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം.

മുംബൈ: (KVARTHA) മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം മുന്നിട്ട് നില്‍ക്കുന്നു. സഖ്യം 200 സീറ്റുകള്‍ കടന്നു. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം 68 സീറ്റില്‍ ഒതുങ്ങി. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം രാവിലെ 10.35 വരെ ബിജെപി 122, ശിവസേന 58, എന്‍സിപി 37, കോണ്‍ഗ്രസ് 20, ശിവസേന യുബിടി 19, എന്‍സിപി എസ്പി 10 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.  മഹായുതിയില്‍, ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചു - 148, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 80, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) 52 എന്നിങ്ങനെയാണ് മത്സരിച്ചത്.

പ്രതിപക്ഷമായ എംവിഎയില്‍ കോണ്‍ഗ്രസ് 102 സീറ്റുകളിലും ശിവസേന (ഉദ്ധവ് ബാല്‍ താക്കറെ) 96 സീറ്റുകളിലും എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) 86 സീറ്റുകളിലും മത്സരിച്ചു. രണ്ട് സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും രണ്ട് സീറ്റുകളില്‍ ചെറിയ എംവിഎ സഖ്യകക്ഷികളും മത്സരിച്ചു.

എന്‍സിപി-ശിവസേന പിളര്‍പ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളും അവിഭക്ത ശിവസേന 56 സീറ്റുകളും അവിഭക്ത എന്‍സിപി 54 സീറ്റുകളും കോണ്‍ഗ്രസ് 44, സ്വതന്ത്രര്‍ 13, മറ്റുള്ളവര്‍ 16 സീറ്റുകളും നേടി. തിരഞ്ഞെടുപ്പ് ഫലം എല്ലാ പാര്‍ട്ടികള്‍ക്കും, പ്രത്യേകിച്ച് എന്‍സിപിക്കും ശിവസേനയ്ക്കും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

#MaharashtraElections #BJP #ShivSena #Congress #NCP #IndiaAlliance #ElectionResults #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia