K Sudhakaran | 'യുഡിഎഫ് സീറ്റ് നിലനിര്‍ത്തും', കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെ സുധാകരന്‍
'യുഡിഎഫ് കേരളത്തില്‍ നേട്ടമുണ്ടാക്കിയാല്‍ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും'
കണ്ണൂര്‍: (KVARTHA) ലോക്‌സഭ തെരഞ്ഞെടുപ്പ് വിധി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും 2019 ആവര്‍ത്തിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
യു.ഡി.എഫ് അന്‍പത് ശതമാനത്തിനടുത്ത് വോട്ട് പിടിക്കും. ബിജെപിയിലെ അതൃപ്തരായവരുടെ വോട്ടുകളും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ വന്നയാളെ മത്സരിപ്പിച്ചതില്‍ ബിജെപിയില്‍ അമര്‍ഷമുണ്ടായി. ബിജെപിയില്‍ ഒരാള്‍ വന്നപ്പോള്‍ നൂറുപേര്‍ പോയെന്നും സുധാകരന്‍ വ്യക്തമാക്കി.
യുഡിഎഫ് കേരളത്തില്‍ നേട്ടമുണ്ടാക്കിയാല്‍ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. വിജയത്തില്‍ ആരുടെ പങ്കാളിത്തവും കുറച്ചുകാണുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മുന്നണി ഇത്ര ഐക്യത്തോടെ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.