Hajj Pilgrimage | കണ്ണൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി 

 
First Hajj team From Kerala, Kannur Reached Jeddah, Transport, Minister, Saudi, Saudi Airlines
First Hajj team From Kerala, Kannur Reached Jeddah, Transport, Minister, Saudi, Saudi Airlines


മധുരം നല്‍കിയാണ് ഹാജിമാരെ വിമാനത്താവള അധികൃതര്‍ സ്വീകരിച്ചത്.

സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഫ്‌ലാഗ് ഓഫ് ചെയ്തു. 

തീര്‍ഥാടകര്‍ക്ക് സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കാനായി ഖാദിമുല്‍ ഹുജ്ജാജ്. 

- സി കെ എ ജബ്ബാര്‍

മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് ഹജ്ജ് കര്‍മ്മത്തിനായി ആദ്യ വിമാനത്തില്‍ പുറപ്പെട്ട 361 ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തി. ശനിയാഴ്ച രാവിലെ 5.55 കണ്ണൂരില്‍ നിന്ന് പറന്ന സൗദി എയര്‍വെയ്‌സ് എസ്.വി.5691 ജംബോ വിമാനം രാവിലെ ഒമ്പത് മണിയോടെ ജിദ്ദയില്‍ ഇറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ ഹജ്ജ് ക്യാമ്പിലെത്തിയ ഹാജിമാര്‍ക്ക് സ്‌നേഹോഷ്മളമായ പരിചരണമാണ് നല്‍കപ്പെട്ടത്. ഉദ്ഘാടന ചടങ്ങിന് ശേഷം നേരത്തെ ഉറങ്ങിയ ഹാജിമാര്‍ പുലര്‍ച്ചെ 12.30 എണീറ്റ് ഇഹ്‌റാമിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നു. 

പുലര്‍ച്ചെ 1.20ന് ഇഹ്‌റാം ധരിച്ച് ക്യാമ്പില്‍ നിന്ന് വിമാനതാവളത്തിലേക്ക് പുറപ്പെട്ട ഹാജിമാരെ എയര്‍ പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് കെ.ജി. സുരേഷ് കുമാര്‍, സൗദി എയര്‍വെയ്‌സ് ഉദ്യോഗസ്ഥരായ അര്‍ജുന്‍ കുമാര്‍, വാഹിദ് ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഫ്‌ലാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി.മുഹമ്മദ് റാഫി, പി.ടി. അക്ബര്‍ ക്യാമ്പ് കണ്‍വീനര്‍മാരായ സി കെ.സുബൈര്‍ഹാജി, നിസാര്‍ അതിരകം ക്യാമ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, ക്യാമ്പ് സെല്‍ ഓഫീസര്‍ എസ് നജീബ്, സി.പി.എം. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ഹെല്‍പ്പ് ഡസ്‌ക് കോ ഓഡിനേറ്റര്‍ എം. സി.കെ. അബ്ദുല്‍ ഗഫൂര്‍, എ.കെ.ജി ആശുപത്രി പ്രസിഡന്റ് പി.പി. പുരുഷോത്തമന്‍, സിറാജ് കാസര്‍കോട്, എന്‍.അശ്‌റഫ്, കെ.പി അബ്ദുല്ല, തുടങ്ങിയവര്‍ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഹാജിമാരെ യാത്രയാക്കാന്‍ എത്തിയിരുന്നു.

Hajj Team

തിങ്കളാഴ്ച (ജൂണ്‍ മൂന്ന്) രണ്ട് വിമാനങ്ങളിലായി 722 ഹാജിമാര്‍ പുണ്യഭൂമിയിലേക്ക് പുറപ്പെടും. എസ്.വി. 5635 നമ്പര്‍ വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 5.40 നും എസ്.വി.5695 നമ്പര്‍ വിമാനം ഉച്ചക്ക് 1.10 നുമാണ് പുറപ്പെടുക. താങ്കളാഴ്ചത്തെ രണ്ടാമത്തേത് സ്ത്രീകളുടെ മാത്രം തീര്‍ത്ഥാടന വിമാനമാണ്. തിങ്കളാഴ്ചത്തെ ആദ്യ വിമാനത്തില്‍ യാത്രയാവുന്ന ഹാജിമാര്‍ ഞായറാഴ്ച രാവിലെ 10 മണിക്കും, രണ്ടാമത്തെ സ്ത്രീ വിമാന യാത്രികര്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കും ക്യാമ്പില്‍ എത്തിച്ചേരും. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ എത്തിച്ചേരുന്ന ദിവസമായിരിക്കും ഞായറാഴ്ച. അതിനാല്‍ വിപുലമായ മുന്നൊരുക്കമാണ് ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഹാജിമാര്‍ക്ക് എന്തിനും ആശ്രയിക്കാവുന്ന ഖാദിമുല്‍ ഹുജ്ജാജ് 

ഹജ്ജ് യാത്രാ വേളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുഴുവന്‍ സൗകര്യവും ലഭ്യമാക്കുന്നതിന് സേവന സന്നദ്ധമായി ഒപ്പം പുറപ്പെടുന്ന 'ഖാദിമുല്‍ ഹുജ്ജാജ്' ഇത്തവണ യുവത്വവും പ്രൊഫഷണലിസവും ചേര്‍ന്ന സേവന ശ്രേണിയാണ്. ക്യാമ്പ് ഉദ്ഘാടന ദിവസം ഖാദിമുല്‍ ഹുജ്ജാജ് സംഘത്തെ നേരില്‍ കണ്ട മന്ത്രി വി അബ്ദുറഹിമാന്‍ അവരുടെ സേവനത്തിന്റെ ഗൗരവം പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 

കണ്ണൂര്‍ എമ്പാര്‍ക്കേഷനില്‍ നിന്നും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാരുടെ ഒപ്പം രണ്ട് വനിതകള്‍ അടക്കം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പത്ത് വളണ്ടിയര്‍മാര്‍ ആണ് അനുഗമിക്കുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് ഈ സംഘം. 200 ഹാജിമാര്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് ഈ ക്രമീകരണം ഹാജിമാര്‍ക്ക് പുണ്യഭൂമിയില്‍ ആവശ്യമായ എല്ലാ സേവനവും 'ഖാദിമുല്‍ ഹുജ്ജാജ്' നല്‍കും.

Team with Minister

40 ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ഹജ്, ഉംറ, സിയാറ കര്‍മ്മങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കാനും യാത്ര, അക്കമഡേഷന്‍, മെഡിക്കല്‍ അനുബന്ധ കാര്യങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാനും വളണ്ടിയര്‍ ടീം സദാ സന്നദ്ധരായി യാത്രയിലുടനീളം കൂടെ ഉണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ജില്ലാ തല പരിശീലകന്‍ എന്ന നിലയില്‍ ഏറെ പരിചയ സമ്പന്നനായ ഗഫൂര്‍ പുന്നാട് ആണ് ഈ ടീമിന്റെ നേതൃത്വം. കെ. കെ. ശംസീര്‍ , കെ.സി. ഫാറൂഖ്, എംപി. മൊയ്തു, എംസി സമീര്‍, അബ്ദുല്ല കുന്നത്ത്, അബ്ദുല്‍ ഷുക്കൂര്‍, ഖലീഫ ഉദിനൂര്‍, നൂര്‍ജഹാന്‍ സക്കരിയ, നസീമ  എന്നിവരാണ് ഡെപ്യൂട്ടഷന്‍ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എംബാര്‍ക്കേഷനില്‍ നിന്നും വളണ്ടിയര്‍ സേവനത്തിനായി പുറപ്പെടുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia