Countdown | 2025നെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ലോകം; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍
● കൊച്ചിയില്‍ വന്‍ സുരക്ഷാ സന്നാഹം.
● കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ആദ്യം എത്തുക
● മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്.
കൊച്ചി: (KVARTHA) 2025നെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങുമ്പോള്‍, പ്രധാന ആഘോഷങ്ങള്‍ ഭൂമിയുടെ പ്രത്യേക സമയ മേഖലകളെ പിന്തുടരും, അതേസമയം ഉത്സവങ്ങളുടെ സവിശേഷമായ ഒരു ക്രമം സൃഷ്ടിക്കും. പുതുവര്‍ഷം ആദ്യം പിറക്കുന്നുവെന്ന ബഹുമതി ലഭിക്കുക ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന, കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം എത്തുക.
ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലെ ടോംഗ, ചാതം ദ്വീപുകളില്‍ പരമ്പരാഗത സാംസ്‌കാരിക ആചാരങ്ങളും മിന്നുന്ന വെടിക്കെട്ടുകളുമായി പുതുവര്‍ഷം ആഘോഷിക്കും. ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷമെത്തും.
എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
അതേസമയം, കൊച്ചിയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സുരക്ഷാ സന്നാഹങ്ങളുമായി ഒരുങ്ങിയിരിക്കുകയാണ്. ജില്ലയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റന്‍ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1000 പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും പൊലീസ് അറിയിച്ചു.
#NewYearsEve #HappyNewYear #GlobalCelebrations #TimeZones #Kiribati #Kochi #India