Expansion | ശബരിമലയില്‍ ഒരേ സമയം 16,000ത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കി

 
New Parking Facilities at Sabarimala for Smoother Pilgrimage
New Parking Facilities at Sabarimala for Smoother Pilgrimage

Photo Credit: Facebook/Sabarimala Temple

● നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം.
● ശബരിമല തീര്‍ത്ഥാനത്തിന് ഉപകരിക്കും.
● ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് 100 ലേറെ വിമുക്ത ഭടന്‍മാര്‍.

പത്തനംതിട്ട: (KVARTHA) ശബരിമലയില്‍ (Sabarimala) വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്. ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. നിലയ്ക്കലില്‍ എണ്ണായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 

പൂര്‍ണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും നിലയ്ക്കലിലെ പാര്‍ക്കിംഗ്. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങള്‍ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിനുള്ള അനുമതി കോടതി നല്‍കിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളില്‍ പാര്‍ക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏര്‍പ്പെടുത്താന്‍  ശ്രമിക്കും. 

എരുമേലിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി വിനിയോഗിക്കും. കൂടാതെ, നിലയ്ക്കലില്‍ 17 പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടില്‍ മൂന്ന് വിമുക്ത ഭടന്‍മാര്‍ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

#Sabarimala, #parking, #Kerala, #pilgrimage, #DevaswomBoard, #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia