Drug Seizure | ലഹരി വിരുദ്ധ പ്രവർത്തകൻ കഞ്ചാവുമായി അറസ്റ്റിൽ

 
Anti-drug activist arrested with cannabis
Anti-drug activist arrested with cannabis

Photo: Arranged

● യുവാവിന്റെ പക്കൽ നിന്നും 14 ഗ്രാം കഞ്ചാവ് കണ്ടെത്തി.
● പഴയങ്ങാടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
● 'ധീര' ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു.

പഴയങ്ങാടി: (KVARTHA) ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാസിൽ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. 

മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ 'ധീര' എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

നൂറിലധികം അംഗങ്ങളുള്ള വാട്സസ് ആപ്പ് ഗ്രൂപ്പിൽ അംഗമാണ് യുവാവ് എന്നും , ഇയാൾ പിടിക്കപ്പെട്ടതോടെ കൂടുതൽ രഹസ്യ സ്വഭാവമുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കാൻ ഷെയർ ചെയ്യൂ.

An anti-drug activist has been arrested with 14 grams of cannabis in Payangadi. The accused, a member of the 'Dheera' anti-drug group, was caught by the police. The drug was found hidden in his underwear. The group, which has over a hundred members, has allegedly formed a more secretive group after the arrest.

#AntiDrug #CannabisArrest #Payangadi #Dheera #DrugSeizure #CommunityBetrayal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia