Aster Medcity | മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഇനി റോബോടിക് സാങ്കേതിക വിദ്യയും; 2500 സർജറികൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിൽ നൂതന മാർഗം അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി; നേട്ടങ്ങളേറെ
Jan 24, 2023, 11:41 IST
കൊച്ചി: (www.kvartha.com) 2500 മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി മറ്റൊരു ചരിത്രം കുറിച്ചു. ഹൈപ്രിസിഷൻ ഓടോമേറ്റഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് റോബോട് ആണ് അവതരിപ്പിച്ചത്. രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി നൂതന ഫീചറുകളോടെയുള്ള പുതിയ ഉപകരണങ്ങൾ പുറത്തിറക്കി.
കഠിനമായ വേദനയുമായി ആസ്റ്റർ സന്ദർശിച്ച രോഗികൾ സന്തോഷത്തോടെ ഇവിടെ നിന്നു പോകുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ റോബോടിന്റെ ഉപയോഗം വിപ്ലവാത്മകമായ നീക്കമാണെന്ന് ആസ്റ്റർ മെഡ്സിറ്റി ഓർതോപീഡിക് സർജറി സീനിയർ കൺസൾടന്റ് ഡോ. വിജയ മോഹൻ വ്യക്തമാക്കി.
മരുന്ന് ചികിത്സ, വ്യായാമം തുടങ്ങിയവ കൊണ്ടൊന്നും മുട്ട് തേയ്മാനത്തിന് ആശ്വാസം കിട്ടാതെ വരുക, മുട്ടിന്റെ പ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുക, മുട്ടിന് രൂപവ്യത്യാസങ്ങള്‍ വരുക തുടങ്ങിയ ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരിഗണിക്കുന്നത്. പരമ്പരാഗത രീതികൾ വേദന കുറയ്ക്കാൻ സഹായിക്കാത്തപ്പോൾ മുട്ട് മാറ്റിവയ്ക്കല്‍ മിക്കപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു. അസ്ഥിയുടെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും കൃത്രിമ മുട്ട് വെച്ച്പിടിപ്പിക്കുന്നതിനും റോബോടിക് സാങ്കേതിക വിദ്യ ഏറെ സഹായകരമാവും.
റോബോടിക് സർജറി ഉപയോഗിച്ച്, ശസ്ത്രക്രിയാ വിദഗ്ധർക്ക് 3ഡി ചിത്രങ്ങൾ ഉപയോഗിച്ച് ശസ്ത്രക്രിയ ആസൂത്രണം ചെയ്യാൻ കഴിയും. പരമ്പരാഗത ശസ്ത്രക്രിയകളേക്കാൾ കുറച്ച് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യതയും കുറയുന്നുവെന്നത് പ്രത്യേകതയാണ്. ആസ്റ്റർ മെഡ്‌സിറ്റിയുടെ പുതിയ സാങ്കേതിക വിദ്യയിലൂടെ രോഗികൾക്ക് വേഗത്തിൽ സുഖപ്പെടാനും പുതിയ ജീവിതത്തിലേക്ക് പെട്ടെന്ന് എത്തിപ്പെടാനും കഴിയുന്നു.
ആസ്റ്റർ മെഡ്‌സിറ്റിയിലെ നോളജ് ഹബിൽ നടന്ന പരിപാടിയിൽ ആസ്റ്റർ ഹോസ്പിറ്റൽസ് കേരള-ഒമാൻ റീജ്യണൽ ഡയറക്ടർ ഫർഹാൻ യാസീൻ, സൈക്യാട്രി വിഭാഗം സീനിയർ കൺസൾടന്റ് ഡോ. ടിആർ ജോൺ, ഓർതോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾടന്റ് ഡോ. വിജയ് മോഹൻ എസ്, ഓപറേഷൻസ് ഹെഡ് ജയേഷ് വി നായർ എന്നിവർ പങ്കെടുത്തു.
Keywords: News,Kerala,State,Kochi,Top-Headlines,Latest-News,hospital,Treatment,Health,Technology, Aster Medcity Launches Joint Replacement Robot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.