Appointment |  'പുതിയ സ്ഥാനം വലിയ ബഹുമതി'; ഐഎസ്ആര്‍ഒ തലപ്പത്തേക്ക് പരിഗണിച്ചതില്‍ നന്ദിയുമായി ഡോ. വി നാരായണന്‍

 
Dr. V. Narayanan, the new chairman of ISRO
Dr. V. Narayanan, the new chairman of ISRO

Photo Credit: X/Anantha Krishnan M

● എല്‍പിഎസ്സി ഡയറക്ടറാണ് വി നാരായണന്‍.
● 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.
● രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 
● ഡോ. എസ് സോമനാഥ് ജനുവരി 14ന് വിരമിക്കും.

ന്യൂഡല്‍ഹി: (KVARTHA) കേന്ദ്രസര്‍ക്കാര്‍ ഐഎസ്ആര്‍ഒ തലപ്പത്തേക്ക് തന്നെ പരിഗണിച്ചതില്‍ നന്ദിയുമായി ഡോ. വി നാരായണന്‍. വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി നാരായണന്‍  പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖര്‍ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികള്‍ ഉള്ള സമയത്തതാണ് പുതിയ സ്ഥാനം. എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. 

വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍പിഎസ്സി) ഡയറക്ടറാണ് വി നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും. ഈ രണ്ടു ചുമതലകളും വഹിക്കുന്നവരാണ് സ്വാഭാവികമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പദവിയും കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഡോ. എസ്.സോമനാഥിനാണ് ഈ മൂന്നു ചുമതലകളും.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജനുവരി 14ന് വിരമിക്കുന്ന ഡോ. എസ് സോമനാഥിന് ശേഷം ഡോ. വി.നാരായണന്‍ ചുമതലയേല്‍ക്കും. രണ്ട് വര്‍ഷത്തേക്കാണ് ഡോ. വി.നാരായണന്റെ നിയമനം. 2024 മേയില്‍ വിരമിച്ച ഡോ. വി.നാരായണന് നിലവില്‍ എല്‍പിഎസ്സി ഡയറക്ടര്‍ സ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് തുടര്‍ച്ച ലഭിച്ചതാണ്. റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.

1989ല്‍ ഐഐടി-ഖരഗ്പൂരില്‍ ഒന്നാം റാങ്കോടെ ക്രയോജനിക് എഞ്ചിനീയറിംഗില്‍ എംടെക് പൂര്‍ത്തിയാക്കി, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ (എല്‍പിഎസ്സി) ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഏരിയയില്‍ ചേര്‍ന്നു. ഐഎസ്ആര്‍ഒയുടെ ജിയോസിന്‍ക്രണസ് വിക്ഷേപണ വാഹനങ്ങളായ GSLV Mk-II & GSLV Mk-III എന്നിവയ്ക്ക് 2-ടണ്‍, 4-ടണ്‍ ക്ലാസ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ജിയോ ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ശേഷിയുള്ള ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഘട്ടങ്ങള്‍ ടെര്‍മിനല്‍ സ്റ്റേജുകളായി ഉണ്ട്. ഡോ. വി നാരായണന്‍, നിലവില്‍ എല്‍പിഎസ്സി-ഐപിആര്‍സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും പ്രോഗ്രാം മാനേജ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമാണ്. നാഗര്‍കോവില്‍ സ്വദേശിയായ നാരായണന്‍ പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്. 

#ISRO #space #India #scientist #rocket #propulsion #technology #chairman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia