Visa | പ്രവാസികൾക്ക് സന്തോഷ വാർത്ത! ദുബൈയിൽ ഇനി മിനിറ്റുകൾക്കുള്ളിൽ വിസ പുതുക്കാം; പുതിയ സംവിധാനം 

 
Dubai Visa Renewal in Minutes
Dubai Visa Renewal in Minutes

Photo Credit: Facebook/ Dubai

● നിർമിത ബുദ്ധി ഉപയോഗിച്ച് എളുപ്പത്തിൽ വിസ പുതുക്കാം. 
● 'സലാമ' ചാറ്റ്ബോട്ട് വഴി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാം. 
● താമസ വിസ പുതുക്കുന്നവർക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. 
● മറ്റു വിസകളിലേക്കും സേവനം വ്യാപിപ്പിക്കും.

ദുബൈ: (KVARTHA) വിസ പുതുക്കാൻ ഇനി നിമിഷങ്ങൾ മാത്രം മതി. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് വിസ പുതുക്കൽ പ്രക്രിയ എളുപ്പമാക്കുന്നത്. മുൻപ്, രേഖകൾ ശരിയാണോ എന്ന് ഉറപ്പുവരുത്തി വിസ പുതുക്കാൻ ഒന്നു മുതൽ മൂന്ന് മണിക്കൂർ വരെ എടുക്കുമായിരുന്നു. എന്നാൽ ഇനി 'സലാമ' എന്ന ചാറ്റ്ബോട്ട് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് വിസ പുതുക്കാനാകും.

പുതിയ മാറ്റങ്ങൾ

‘എല്ലാ രേഖകളും കൃത്യമാണെങ്കിൽ ഒന്ന് മുതൽ രണ്ട് മിനിറ്റിനുള്ളിൽ വിസ പുതുക്കൽ പൂർത്തിയാകും', ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് ഡയറക്ടർ ഗാലിബ് അബ്ദുല്ല മുഹമ്മദ് ഹസ്സൻ അൽ മർറിവ്യക്തമാക്കി.  ഈ സേവനം നിലവിൽ താമസ വിസ പുതുക്കുന്നവർക്ക് മാത്രമാണ് ലഭ്യമാകുക.

ആദ്യഘട്ടത്തിൽ താമസ വിസ പുതുക്കൽ, റദ്ദാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട് സന്ദർശക വിസ, ടൂറിസ്റ്റ് വിസ, മറ്റ് സേവനങ്ങൾ എന്നിവയിലേക്കും ഈ സേവനം വ്യാപിപ്പിക്കും. രണ്ടാം ഘട്ട പദ്ധതി ഉടൻ ആരംഭിക്കും. സ്മാർട്ട് ചാനലും ആപ്ലിക്കേഷനും (GDRFA DXB) ഉപയോഗപ്പെടുത്തിയ ശേഷം ഈ സേവനം കമ്പനികൾക്കും ലഭ്യമാക്കും.

‘ദുബൈയിൽ ജീവിത നിലവാരം ഉയർത്തുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് 'സലാമ' എഐ പ്ലാറ്റ്‌ഫോം,’ എന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ജനറൽ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
ഈ പുതിയ സംവിധാനം ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും വളരെ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക

 

Dubai has introduced an AI-powered system for visa renewals, allowing residents to complete the process in minutes using the 'Salama' chatbot. This new system aims to streamline visa procedures and enhance efficiency.

#DubaiVisa #VisaRenewal #AI #Salama #SmartDubai #UAE

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia