കടല്‍ത്തീരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്: വിമാനമിടിച്ച് യുവാവ് മരിച്ചു

 


മിയാമി: (www.kvartha.com 28.07.2014) കടല്‍തീരത്ത് വിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിങ്. വിമാനമിടിച്ച് മകളുമൊത്ത് കടല്‍ത്തീരത്ത് സവാരി നടത്തിയിരുന്ന യുവാവ് ദാരുണമായി മരിച്ചു.

വെനീസ് എയര്‍പോര്‍ട്ടിനെ ലക്ഷ്യമാക്കി പറന്ന 1972 പൈപ്പര്‍ ചെറോക്കി എന്ന ചെറുവിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി കടല്‍ത്തീരത്ത് ലാന്‍ഡ് ചെയ്തത്. അപകടം മുന്നില്‍ കണ്ട പൈലറ്റ് ജനനിബിഡമായ  വെനീസിലെ കാസ്‌പെഴ്‌സണ്‍ കടല്‍തീരത്ത് വിമാനം ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ലാന്‍ഡിംഗിനിടെ കടര്‍ത്തീരത്ത് മകളുമായി നടന്നുവരികയായിരുന്ന  യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ യുവാവ് മരിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ ഹെലികോപറ്റര്‍ വഴി ഉടന്‍ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

സംഭവത്തിന് ദൃക്‌സാക്ഷിയായ വിമാനയാത്രക്കാരിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈലറ്റിന്റെ മനോധൈര്യം മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.

കടല്‍ത്തീരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്: വിമാനമിടിച്ച് യുവാവ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Father killed in front of his daughter by plane making emergency landing on Florida beach, Treatment, Hospital, Technology, Pilot, Girl, Accident, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia