Technology | മണിക്കൂറിൽ 1200 കി.മീ വേഗതയിൽ സഞ്ചാരം! ഭാവിയുടെ യാത്ര; എന്താണ് 'ഹൈപ്പർലൂപ്പ്', എങ്ങനെ പ്രവർത്തിക്കുന്നു?

 
 Future Travel: Hyperloop at 1200 km/h – What is it and How Does It Work?
 Future Travel: Hyperloop at 1200 km/h – What is it and How Does It Work?

Photo Credit: X/ Hyperloop TT

● ഭൂമിക്കടിയിലോ മുകളിലോ നിര്‍മ്മിക്കുന്ന പ്രത്യേക അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ട്യൂബാണ് ഹൈപ്പര്‍ ലൂപ്പ്. 
● ഈലോൺ  മാസ്‌ക് ഈ ആശയം അവതരിപ്പിക്കുന്നത് 2013 ല്‍ ആണ്. 
● ട്യൂബിനകത്തെ വായു നീക്കം ചെയ്തിരിക്കും. മര്‍ദ്ദം കുറഞ്ഞ വായു മാത്രമായിരിക്കും ഉണ്ടായിരിക്കുക. 

റോക്കി എറണാകുളം

(KVARTHA) നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം ഹൈപ്പര്‍ലൂപ്പിനെക്കുറിച്ചാണ്. ഇതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ പോലും ചർച്ചകൾ സജീവമായിരിക്കുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സംരംഭമാണ് ഹൈപ്പര്‍ലൂപ്പ്. നമ്മുടെ പ്രധാനപ്പെട്ട നഗര ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള  ട്യൂബാണ് ഹൈപ്പര്‍ ലൂപ്പ്. ഈ മാര്‍ഗ്ഗത്തിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ (745എംപിഎച്ച്) വേഗതയില്‍ യാത്ര സാധ്യമാകും എന്ന് വിശ്വസിക്കുന്നു. ഹൈപ്പര്‍ലൂപ്പ്  എന്നതിനെപ്പറ്റി കൂടുതൽ അറിവ് പകരുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. കുറിപ്പിൽ പറയുന്ന കാര്യങ്ങൾ:

എന്താണ് ഹൈപ്പര്‍ലൂപ്പ്? 

ഭൂമിക്കടിയിലോ മുകളിലോ നിര്‍മ്മിക്കുന്ന പ്രത്യേക അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ട്യൂബാണ് ഹൈപ്പര്‍ ലൂപ്പ്. ഇതിലായിരിക്കും വാഹനം മുന്നോട്ട് ചലിക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആളുകള്‍ക്ക് ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കാനുള്ള പ്രത്യേക യാത്രാ സംവിധാനമാണിത്. ഈ മാര്‍ഗ്ഗത്തിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ (745എംപിഎച്ച്) വേഗതയില്‍ യാത്ര സാധ്യമാകും . ഈലോൺ  മാസ്‌ക് ഈ ആശയം അവതരിപ്പിക്കുന്നത് 2013 ല്‍ ആണ്. 

ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ? 

ഇതില്‍ അന്തരീക്ഷ മര്‍ദ്ദത്തിന് പകരം മാഗ്‌ലേവിലേത് പോലെ രണ്ട് ഇലക്ട്രോമാഗ്നെറ്റിക് മോട്ടോറുകളാണ് ക്യാപ്‌സ്യൂളിനെ മുന്നോട്ട് ചലിപ്പിക്കുക. ട്യൂബിനകത്തെ വായു നീക്കം ചെയ്തിരിക്കും. മര്‍ദ്ദം കുറഞ്ഞ വായു മാത്രമായിരിക്കും ഉണ്ടായിരിക്കുക. ക്യാപ്‌സ്യൂളിന്റെ മുന്‍വശത്ത് ഒരു കംപ്രസ്സര്‍ ഫാന്‍ ഉണ്ടായിരിക്കും, ഇത് ട്യൂബിലെ വായുവിനെ പുറകിലേക്ക് തിരിച്ച് വിടുകയും വായു വാഹിനികളിലേക്ക് അയക്കുകയും ചെയ്യും , സ്‌കീ പാഡില്‍ പോലുള്ള ഇവ ഘര്‍ഷണം കുറയ്ക്കുന്നതിനായി ക്യാപ്‌സൂളുകളെ ട്യൂബിന്റെ ഉപരിതലത്തിന് മുകളിലേക്ക് ഉയര്‍ത്തും. 

കാലാവസ്ഥയെയും ഭൂമികുലുക്കത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്യൂബ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്യാപ്‌സ്യൂളുകള്‍ക്കായി പ്രത്യേക ട്രാക് ഇല്ലാത്തതിനാല്‍ ട്യൂബിന്റെ ഭാഗങ്ങള്‍ ട്രെയ്ന്‍ വളയ്ക്കുന്നതിന് അനുസരിച്ച് ചലിപ്പിക്കാം. സിസ്റ്റത്തിന് ആവശ്യമായ ഊര്‍ജം ടണലിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പാനുലുകളില്‍ നിന്നും ലഭിക്കുന്ന രീതിയിൽ ആണ് രൂപകൽപ്പന. 

ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ 

കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ ആവുകയാണെങ്കില്‍ വിജയവാഡ, അമരാവതി നഗരഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ ആദ്യ ഹൈപ്പര്‍ലൂപ്പ് സാധ്യമാകും. ഇതിലൂടെ അഞ്ച് മിനുട്ട് കൊണ്ട് 35 കിലോമീറ്റര്‍ പിന്നിടാന്‍ കഴിയും. പദ്ധതിയുടെ ചെലവ് എത്രയാകുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇതിനെ കുറിച്ച് വളരെ പെട്ടെന്ന് വിവരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ' 

ഇന്ത്യൻ റെയിൽവേയുടെ പാതകളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന നമ്മുടെ യാത്രാ അനുഭവങ്ങൾക്ക് ഒരു പുത്തൻ അദ്ധ്യായം എഴുതാനൊരുങ്ങുകയാണ്. വിമാനത്തേക്കാൾ വേഗത്തിൽ ഭൂമിയിലൂടെ സഞ്ചരിക്കാൻ സാധിക്കുന്ന അത്ഭുത സാങ്കേതിക വിദ്യയായ ഹൈപ്പർലൂപ്പ്, ഇന്ത്യയുടെ ഭാവി യാത്രാ സംവിധാനമായി മാറാൻ സാധ്യതയുള്ള ഒരു സാങ്കേതിക വിദ്യയാണ്. ഈ പദ്ധതി വിജയകരമായി നടപ്പായാൽ, ഇന്ത്യയുടെ വികസനത്തിന് വലിയൊരു കുതിച്ചുചാട്ടമായിരിക്കും. ഈ ലേഖനം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മടിക്കേണ്ട.

 #Hyperloop, #FutureTransport, #ElonMusk, #IndiaDevelopment, #SpeedTravel, #Innovation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia