സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി

 


കൊച്ചി: (www.kvartha.com 22.10.2014) സ്മാര്‍ട്‌സിറ്റി കൊച്ചിയുടെ 6.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എസ്‌സി.കെ01 എന്ന ആദ്യ ഐ.ടി ടവറിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോടടുത്തുകൊണ്ടിരിക്കെ 246 ഏക്കറിലെ സമ്പൂര്‍ണ പദ്ധതിക്കും പാരിസ്ഥിതികാനുമതി ലഭിച്ചു.

88 ലക്ഷം ചതുരശ്ര അടിയോളം വിഭാവനം ചെയ്യുന്ന നിര്‍മിതിയ്‌ക്കൊപ്പം വലിയൊരു ഭാഗം ഭൂമി തുറസായ സ്ഥലങ്ങള്‍ക്കും പച്ചപ്പിനും നീക്കിവെച്ചുകൊണ്ടുള്ളതാണ് സമ്പൂര്‍ണ പദ്ധതി. ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂനിക്കേഷന്‍ ടെക്‌നോളജി), മീഡിയ, ഫിനാന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്ററുകളിലായി ഇന്ത്യയിലും പുറത്തും നിന്നുള്ള സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കാനെത്തുന്നത്.

സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതിആദ്യ ഐടി ടവറായ എസ്‌സികെ01-ന് 2013 ജൂലൈയില്‍ പാരിസ്ഥിതികാനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് സമ്പൂര്‍ണ പദ്ധതിക്കുമുള്ള പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്. ആ അപേക്ഷയിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്,' സ്മാര്‍ട്‌സിറ്റി കൊച്ചി സിഇഒ ജിജോ ജോസഫ് പറഞ്ഞു.സ്‌റ്റേറ്റ് എക്‌സ്‌പെര്‍ട് അപ്രൈസല്‍ കമ്മിറ്റിയുടെ ശുപാര്‍ശയിന്മേല്‍ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ്‌സ എന്‍വയോണ്‍മെന്റ് അസസ്‌മെന്റ് അതോറിറ്റിയുടെ (എസ്ഇഐഎഎ-കെ) യോഗമാണ് സമ്പൂര്‍ണ പദ്ധതിക്കും ഇപ്പോള്‍ പാരിസ്ഥിതികാനുമതി നല്‍കിയിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Business, Technology, Kerala, Smart City. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia