തിരുവനന്തപുരം: എല്ലാവര്‍ക്കും തിരക്കാണ്. തിരക്കെന്ന് പറഞ്ഞാല്‍ തിരക്കോട് തിരക്ക്. ഒന്നിനുമില്ല നേരം. കുളിമുറിയില്‍പ്പോലും മൊബൈല്‍ഫോണ്‍ ഇല്ലാതെ പറ്റില്ല എന്നായിരിക്കുന്നു അവസ്ഥ. ഇത്തരക്കാരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ തിരക്കും ആവേശവും വിളിച്ചുവരുത്തുന്നത് കാന്‍സറിനെയാണ്.
പേടിപ്പിക്കാന്‍ പറയുന്നതല്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിറുത്തി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.
നനഞ്ഞിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് റേഡിയേഷനുണ്ടാക്കും. കുളിക്കുമ്പോള്‍ ഉളള നനവ് മാത്രമല്ല. വിയര്‍പ്പും ഈ ഗണത്തില്‍തന്നെ ഉള്‍പ്പെടുന്നു. നനവിനൊപ്പം ലോഹ ഫ്രെയ്മുളള കണ്ണടകള്‍ ധരിക്കുന്നതും അപകടമുണ്ടാക്കും. വെള്ളവും ലോഹവും റേഡിയോതരംഗങ്ങളുടെ ചാലകമാണെന്നതുതന്നെ ഇതിന് കാരണം.
സ്പീക്കറോ ഹെഡ്‌സെറ്റോ ഉപയോഗിച്ച് സംസാരിക്കുന്നതാണ് ഉത്തമം. ശരീരവും ഫോണും തമ്മില്‍ തൊടുന്ന അവസ്ഥ ഉണ്ടാക്കരുത്. നീണ്ട വിളികള്‍ റേഡിയേഷന്‍ കൂട്ടും. ശബ്ദത്തിനുപരം ടെക്സ്റ്റ് അഥവാ മെസേജ് കൂടുതല്‍ ഉപയോഗിച്ചാല്‍ നന്ന്. നന്നായി റേഞ്ചുള്ളിടത്തുനിന്ന് മൈാബൈല്‍ ഉപയോഗിച്ചാല്‍ റേഡിയേഷന്‍ കുറയും. ഫോണ്‍ ഷര്‍ട്ടിന്റെയും പാന്റിന്റെയും പോക്കറ്റില്‍ സൂക്ഷിക്കുന്ന രീതി ആരോഗ്യകരമല്ല. സെല്‍ഫോണ്‍ സ്വയം ഓരോ ഒന്നോരണ്ടോ മിനിറ്റിലും നെറ്റ് വര്‍ക്ക് പരിശോധിക്കുന്നതിനാല്‍ ഇടക്കിടെ റേഡിയേഷന്‍ ഉണ്ടാവുന്നുണ്ട്.
SUMMARY: India has the worst cellular tower radiation norms in the world. But from Saturday new guidelines are being implemented. Cellular towers will have to reduce the amount of radiation they emit to 1/10th of the current level.
key words: India, cellular tower, radiation norms, world, new guidelines , implemented, Cellular , towers , Mumbai, cell phone, x-ray machine, cell phone tower radiation, World Health Organisation, IIT Bombay, Professor, health problems
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.