Disruption | ഇന്‍ഡിഗോ വിമാനസര്‍വീസ് രാജ്യ വ്യാപകമായി തടസ്സപ്പെട്ടു; യാത്രക്കാര്‍ക്ക് നേരിട്ട തടസത്തിന് ഖേദം പ്രകടിപ്പിച്ച് അധികൃതര്‍
● നെറ്റ് വര്‍ക്കില്‍ സംഭവിച്ച തകരാര്‍.
● പരിഹാര നടപടികള്‍ സ്വീകരിച്ചു.
കൊച്ചി: (KVARTHA) ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ (IndiGo) എയര്‍ലൈന്‍സ് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു. രാജ്യവ്യാപകമായി വിമാനസര്‍വീസുകളുടെ പുറപ്പെടലുകളെയും തകരാര്‍ ബാധിച്ചു.
വിമാനസര്‍വീസിന്റെ നെറ്റ് വര്‍ക്കില്‍ സംഭവിച്ച തകരാര്‍ മൂലം, ചെക്ക്ഇന്‍, ബുക്കിങ്, സേവനങ്ങളാണ് തടസ്സപ്പെട്ടത്. മുഴുവന്‍ നെറ്റ്വര്‍ക്കിനെയും ബാധിക്കുന്ന താല്‍ക്കാലിക സിസ്റ്റത്തിന്റെ മാന്ദ്യം മൂലം കാലതാമസവും തടസ്സങ്ങും ഉണ്ടായതായി ഇന്‍ഡിഗോ അറിയിച്ചു. ഇതോടെ ഏറെനേരം കാത്തിരിക്കേണ്ടി വന്നതോടെ, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട നിര അനുഭവപ്പെട്ടു.
അതേസമയം, തകരാര്‍ വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഇന്‍ഡിഗോ അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തടസ്സം താല്‍ക്കാലികമാണെന്നും യാത്രക്കാര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ സേവനങ്ങള്‍ തിരികെയെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ട തടസത്തിന് ഖേദം പ്രകടിപ്പിക്കുകയും തകരാറുകള്‍ മാനുവലായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
#IndigoAirlines #FlightDisruption #India #Travel #TechnicalGlitch #Aviation
#6ETravelAdvisory : We are currently experiencing a temporary system slowdown across our network, affecting our website and booking system. As a result, customers may face increased wait times, including slower check-ins and longer queues at the airport. (1/3)
— IndiGo (@IndiGo6E) October 5, 2024