(www.kvartha.com 18.03.2015) ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ വെബ് ബ്രൌസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി മുതല്‍ ആ പേരിലല്ല അറിയപ്പെടുകയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇനി പുറത്തിറങ്ങുന്ന വിന്‍ഡോസ് വെര്‍ഷനുകളിലെല്ലാം വെബ് ബ്രൌസര്‍ മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക. 'പ്രോജക്റ്റ് സ്പാര്‍ത്തന്‍' എന്ന് പേരിട്ടിരിക്കുന്ന വിന്‍ഡോസ് 10 ഇല്‍ അതിവേഗ ബ്രൌസറാണ് ഉള്‍പെടുത്തിയിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
വിന്‍ഡോസ് 10ന്റെ ചില വേര്‍ഷനുകളില്‍ ഇപ്പോഴും പഴയ ബ്രൌസര്‍ ലഭ്യമാണെങ്കിലും ഉപഭോക്താക്കളോട് പേരിടാത്ത പുതിയ ബ്രൌസറിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഞങ്ങളിപ്പോള്‍ വിന്‍ഡോസ് 10ല്‍ ഉള്‍പെടുത്തിയിട്ടുള്ള പുതിയ ബ്രൌസറിന് എന്ത് പേര് നല്‍കണം എന്ന ആലോചനയിലാണ്', മൈക്രോസോഫ്റ്റിന്റെ മാര്‍ക്കറ്റിംഗ് ചീഫായ ക്രിസ് കാപ്പോസ്സെല പറഞ്ഞു.
1995ല്‍ പുറത്തിറങ്ങിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വേഗത തീരെ കുറവാണെന്ന പരാതികള്‍ മൂലം നിര്‍ത്തലാക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബ്രൌസറില്‍ ഈ അടുത്ത കാലങ്ങളിലായി മൈക്രോസോഫ്റ്റ് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും അതൊന്നും പരാതികള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല. 'മൈക്രോസോഫ്റ്റ്' എന്ന് തുടങ്ങുന്ന പേരായിരിക്കും പുതിയ ബ്രൌസറിനെന്ന് സൂചനകള്‍ ഉണ്ട്.
ബ്രൗസറിന്റെ പുതിയ പേര് എപ്പോള്‍ പുറത്ത് വിടുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിന്‍ഡോസ് 10 എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തിലും യാതൊരു സൂചനകളുമില്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Microsoft has decided to rename Internet Explorer in its new version of Windows 10. But it has not confirmed the new name yet.
Keywords : Microsoft, Internet Explorer, Windows10, Project Spartan, Browser, Internet, Technology.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.