Discount | പുതിയ ഐഫോണ്‍ 16ഇ ഫെബ്രുവരി 28 മുതൽ വിൽപനയ്ക്ക്; 10,000 രൂപ വരെ കിഴിവ് നേടാം! വഴി ഇതാ


● 6.1 ഇഞ്ച് ഡിസ്‌പ്ലേ, എ18 ചിപ്പ്, 48 എംപി ക്യാമറ സവിശേഷതകൾ
● ഐസിഐസിഐ, കൊട്ടക്, എസ്ബിഐ കാർഡുകൾക്ക് കാഷ്ബാക്ക്.|
● എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.
ന്യൂഡൽഹി: (KVARTHA) ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 16ഇ-യുടെ (iPhone 16e) വില്‍പന 59,900 രൂപ പ്രാരംഭ വിലയിൽ ഫെബ്രുവരി 28ന് ആരംഭിക്കും. ഫെബ്രുവരി 21 മുതൽ പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 28 മുതൽ ഫോണിന്റെ വിൽപ്പനയും ഡെലിവറിയും ആരംഭിക്കും. എന്നാൽ, വിൽപ്പനയ്ക്ക് മുന്നോടിയായി, ഇന്ത്യയിലെ ആപ്പിളിന്റെ ഔദ്യോഗിക വിതരണക്കാരായ റെഡിംഗ്ടൺ ചില ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകളിലൂടെ, ഐഫോണ്‍ 16ഇ-ക്ക് 10,000 രൂപ വരെ കിഴിവ് നേടാനാകും, അതായത് 49,900 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.
ആകർഷകമായ ബാങ്ക് ഓഫറുകൾ
റെഡിംഗ്ടൺ നിരവധി ബാങ്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.സി.ഐ.സി.ഐ, കൊട്ടക് മഹീന്ദ്ര, എസ്‌ബിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുടമകൾക്ക് ഐഫോണ്‍ 16ഇ വാങ്ങുമ്പോൾ 4,000 രൂപ തൽക്ഷണ കാഷ്ബാക്ക് ലഭിക്കും. ഇത് ഫോണിന്റെ വില 55,900 രൂപയായി കുറയ്ക്കുന്നു.
എക്സ്ചേഞ്ച് ബോണസും നേടാം
പുതിയ ഐഫോണ്‍ 16ഇ-ൽ 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും റെഡിംഗ്ടൺ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഫോൺ മാറ്റി ഐഫോണ്‍ 16ഇ വാങ്ങുമ്പോൾ 6,000 രൂപ വരെ കിഴിവ് ലഭിക്കും. എങ്കിലും, പഴയ ഫോണിന്റെ കൈമാറ്റ വില റെഡിംഗ്ടണിന്റെ മൂല്യനിർണയ രീതിയെയും ഫോണിന്റെ അവസ്ഥയെയും മോഡലിനെയും ആശ്രയിച്ചിരിക്കും. ഫോണിന്റെ എക്സ്ചേഞ്ച് വില മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്. കൂടുതൽ നല്ല വില ലഭിക്കുകയാണെങ്കിൽ കാഷിഫൈ (Cashify) പോലുള്ള മറ്റേതെങ്കിലും സ്ഥലത്ത് പഴയ ഫോൺ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാം.
റെഡിംഗ്ടൺ സ്റ്റോറുകളിൽ ലഭ്യം
റെഡിംഗ്ടൺ എല്ലാ സ്റ്റോറുകളിലും ഈ ഓഫർ ലഭ്യമാണ്. ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ എല്ലാ സ്റ്റോറുകളിലും ഐഫോണ്‍ 16ഇ വിൽപ്പന ആരംഭിക്കുമെന്ന് റെഡിംഗ്ടൺ അറിയിച്ചു.
ഐഫോണ്‍ 16ഇ വില
ഐഫോണ്‍ 16ഇ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 128 ജിബി മോഡലിന് 59,900 രൂപ, 256 ജിബി വേരിയന്റിന് 69,900 രൂപ, 512 ജിബി വേരിയന്റിന് 89,900 രൂപ എന്നിങ്ങനെയാണ് വിലകൾ.
പ്രധാന സവിശേഷതകൾ
ഐഫോണ്‍ 16ഇ-ൽ 6.1 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ ഫേസ് ഐഡി ഉപയോഗിക്കാനായി പ്രത്യേക നോച്ച് നൽകിയിട്ടുണ്ട്. ഫോണിന്റെ ഇടതുവശത്തുള്ള മ്യൂട്ട് ടോഗിൾ മാറ്റി പുതിയ ആക്ഷൻ ബട്ടൺ വെച്ചിരിക്കുന്നു. യുഎസ്ബി സി (USB-C) പോർട്ടാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മറ്റ് ഐഫോണ്‍16-സീരീസുകളെ പോലെ, ഇതിലും എ 18 ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ (Genmoji, Writing Tools, ChatGPT തുടങ്ങിയ) ഇത് പിന്തുണയ്ക്കുന്നു.
കാമറയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 48 മെഗാപിക്സലിന്റെ പിൻ ക്യാമറയാണുള്ളത്. ഇതിന് 2x ടെലിഫോട്ടോ സൂം ഉണ്ട്, അതായത് ദൂരെ നിന്ന് ചിത്രങ്ങൾ എടുക്കുമ്പോൾ സൂം ചെയ്യാനായി ഇത് സഹായിക്കും. ഐഫോണ്‍16-ൽ ഉപയോഗിച്ചിരിക്കുന്ന സെൻസർ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്, പക്ഷേ അതിന്റെ വലുപ്പം കുറവാണ്.
ഈ ക്യാമറയുടെ പ്രധാന ഫീച്ചറുകളാണ് പോർട്രെയ്റ്റ് മോഡ്, നൈറ്റ് മോഡ്, എച്ച് സി ആർഎന്നിവ.
മുൻവശത്ത് 12 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്. ഇതിന് ഓട്ടോഫോക്കസ് ഉണ്ട്, അതായത് സെൽഫികൾ എടുക്കുമ്പോൾ മുഖം വ്യക്തമായി ഫോക്കസ് ചെയ്യാൻ ഇത് സഹായിക്കും.
ഈ വാർത്ത പങ്കുവെക്കുമല്ലോ, അഭിപ്രായങ്ങൾ അറിയിക്കുക!
The iPhone 16e will be available for purchase from February 28th with discounts up to Rs 10,000. Offers include cashback for ICICI, Kotak, and SBI cardholders and exchange bonuses. The phone features a 6.1-inch OLED display, A18 chip, and 48MP camera.
#iPhone16e #Apple #Discount #Offers #Smartphone #TechNews