വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 28.03.2015) വാഹനമോടിക്കുന്ന സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളെന്ന് പഠനം. അതോടൊപ്പം 25 വയസില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതലായി മൊബൈല്‍ ഉപയോഗിക്കുന്നതായും പഠനം പറയുന്നു.

യാത്രക്കാര്‍ ഇല്ലാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരാണ് മറ്റുള്ളവരേക്കാള്‍ അധികം മൊബൈല്‍ ഉപയോഗിക്കുന്നതെന്നും പ്രിവന്റെയിന്‍ മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സ്ത്രീകളും യുവാക്കളുമാണ് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നിലെന്ന് പഠനം ചൂണ്ടി കാണിക്കുന്നു. അത് കൊണ്ട് തന്നെ ഈ രണ്ടു വിഭാഗങ്ങളെയാവണം ആദ്യം പൊതു സുരക്ഷയെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് വിധേയമാക്കേണ്ടത്', യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ആര്‍. സ്യൂഡേ പറഞ്ഞു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
2011ല്‍ ടെക്‌സാസില്‍ 20.5 ശതമാനം ഉണ്ടായിരുന്ന സെല്‍ ഫോണ്‍ ഉപയോഗം 2013 ആയപ്പോള്‍ 16.4 ശതമാനമായി കുറഞ്ഞതായും റിപോര്‍ട്ടിലുണ്ട്. 'വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം വഴിയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ടെന്നും' സ്യൂഡേ പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: A recent study shows that lady drivers use mobile phones more than male drivers while driving. Also the peoples below 25 years use mobile more than the older drivers.

Keywords : Mobile, Driving, Women, Youngsters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia