'ക്ലിയര്‍ ടു ലാന്‍ഡ് റണ്‍വേ 10'; വിമാനത്തില്‍നിന്നുള്ള അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുന്‍പ്

 


മലപ്പുറം: (www.kvartha.com 12.08.2020) കരിപ്പൂരില്‍ വിമാനാപകടത്തിന് മുന്‍പ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ പൈലറ്റില്‍ നിന്ന് കോഴിക്കോട്ടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുന്‍പ്. ലാന്‍ഡിങ്ങിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് ഇറങ്ങാന്‍ (റണ്‍വേ 10) തീരുമാനമെടുത്ത പൈലറ്റ് ഇതിനായി എടിസി ടവറിനോട് അനുമതി തേടിയിരുന്നു.

'ക്ലിയര്‍ ടു ലാന്‍ഡ് റണ്‍വേ 10'; വിമാനത്തില്‍നിന്നുള്ള അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുന്‍പ്

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിസിഎയുടെയും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെയും ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ എടിസി ടവറില്‍ നിന്നും വിമാനം നിയന്ത്രിച്ച ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, എടിസിയുമായി ആശയവിനിമയം നടത്തിയത് പൈലറ്റുമാരില്‍ ആരാണ് എന്ന വിവരം ലഭിച്ചിട്ടില്ല. കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

ലാന്‍ഡിങ് അനുമതി ലഭിച്ചതിനു പിന്നാലെ 'ക്ലിയര്‍ ടു ലാന്‍ഡ് റണ്‍വേ 10' എന്ന സന്ദേശം വെള്ളിയാഴ്ച വൈകിട്ട് 7.36ന് കോക്പിറ്റില്‍ നിന്ന് എടിസി ടവറിലേക്കെത്തി. വിമാനം അപ്പോള്‍ റണ്‍വേയില്‍ നിന്ന് 4 നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നെന്നാണു നിഗമനം. തുടര്‍ന്ന് 7.40നാണ് റണ്‍വേയില്‍ നിന്നു തെന്നിനീങ്ങി അപകടത്തില്‍പെട്ടത്. 

Keywords: News, Kerala, Malappuram, Plane Crash, Karipur, Technology, Trending, Pilot, Last message from the plane; ‘Clear to Land Runway 10’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia