ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോര്‍ത്തി: വ്യാജ വോട് ആരോപണത്തില്‍ വിമര്‍ശനവുമായി എം എ ബേബി
Apr 1, 2021, 14:59 IST
തിരുവനന്തപുരം: (www.kvartha.com 01.04.2021) വ്യാജ വോട് ആരോപണത്തില്‍ രമേശ് ചെന്നിത്ത ജനങ്ങളുടെ ഡാറ്റ ചോര്‍ത്തി എന്ന വിമര്‍ശനവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോര്‍ത്തുകയാണ് ചെയ്തതെന്ന് എം എ ബേബി പറഞ്ഞു.
ഇരട്ട വോടര്‍മാരുടെ വിവരങ്ങള്‍ ചെന്നിത്തല അപ്ലോഡ് ചെയ്തത് സിംഗപൂരില്‍ നിന്നുള്ള സെര്‍വറില്‍ നിന്നാണ്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തില്‍ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്നമുണ്ടെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് 4.30 ലക്ഷം പേരുള്‍പ്പെടുന്ന ഇരട്ട വോടര്‍മാരുടെ പട്ടിക ചെന്നിത്തല പുറത്ത് വിട്ടത്. 38,000 ഇരട്ട വോടര്മാര് മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ചെന്നിത്തല പട്ടിക പുറത്ത് വിട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.