മോഡി- ഒബാമ കൂടിക്കാഴ്ച: ഇരു രാജ്യങ്ങളും തമ്മിലുള്ള മാതൃകാ ബന്ധം വികസിപ്പിക്കാന്‍ ധാരണ
Sep 30, 2014, 10:49 IST
ന്യൂയോര്‍ക്ക്: (www.kvartha.com 30.09.2014) അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടികാഴ്ച നടത്തി. 90 മിനുറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മാതൃകാ ബന്ധം വികസിപ്പിക്കുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവോര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തും. തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടുമെന്നും സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.
ഇ ഗവേണന്‍സ്, സാങ്കേതിക സഹായം, തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ ഒബാമ വിഭവ സമൃദ്ധമായ വിരുന്നാണ് മോഡിക്ക് വേണ്ടി ഒരുക്കിയിരുന്നത്. എന്നാല്‍ മോഡിയെ വൈറ്റ് ഹൗസില്‍ സ്വീകരിക്കാന്‍ മിഷേല്‍ ഒബാമ ഇല്ലാത്തത് വളരെ ശ്രദ്ധേയമായി. അമേരിക്കയും ഇന്ത്യയും തമ്മില്‍ പല സുപ്രധാന കരാറുകളിലും ധാരണയായതായി റിപോര്‍ട്ടുണ്ട്.
ഗുജറാത്തി ഭാഷയിലാണ് വൈറ്റ് ഹൗസിലെത്തിയ നരേന്ദ്ര മോഡിയെ ഒബാമ സ്വീകരിച്ചത്. ഇംഗ്ലീഷില്‍ ഹൗ ആര്‍ യു എന്നര്‍ത്ഥം വരുന്ന 'കെം ചോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഒബാമ മോഡിയെ സ്വീകരിച്ചത്. മോഡിയോടൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയ്ശങ്കര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പുറമെ ഇന്ത്യയിലേക്ക് നിക്ഷേപം ലക്ഷ്യമിട്ട് ന്യൂയോര്‍ക്കില്‍ ഗൂഗിള്‍, പെപ്‌സികോ, ഐ ബി എം തുടങ്ങി 11 കമ്പനികളിലെ സി ഇ ഒ മാരുമായും മോഡി കൂടികാഴ്ച നടത്തുന്നുണ്ട്. മികച്ച നിക്ഷേപ യോഗ്യമായ രാജ്യമായി ഇന്ത്യയെ ഉയര്‍ത്താനായിരിക്കും കൂടിക്കാഴ്ച കൊണ്ട് മോഡി ലക്ഷ്യമിടുന്നത്. ഇതുവഴി രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ഉണ്ടാക്കാനാകുമെന്നും മോഡി കണക്കുകൂട്ടുന്നു.

Keywords: PM, Obama, Modi, New York, Technology, Terrorism, Gujarat, Report, Protection, Conference, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.