Change | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: പെന്‍ഷന്‍ അപേക്ഷിക്കല്‍ ഇനി എളുപ്പം; ഓണ്‍ലൈനാക്കി വിജ്ഞാപനമിറങ്ങി
● വീട്ടിലിരുന്ന് തന്നെ പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കാം.
● നീണ്ട കാത്തിരിപ്പുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും വിരാമം.
● 2024 ഓഗസ്റ്റ് 30നാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.
ന്യൂഡല്‍ഹി: (KVARTHA) വിരമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പെന്‍ഷന്‍ അപേക്ഷിക്കാന്‍ ഓഫീസുകള്‍ കയറേണ്ടതില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴി, വീട്ടിലിരുന്ന് തന്നെ പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കാം. പെന്‍ഷന്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഭവിഷ്യ അല്ലെങ്കില്‍ ഇ-എച്ച്ആര്‍എംഎസ് പോര്‍ട്ടല്‍ വഴി ഫോം 6-എ സമര്‍പ്പിച്ച് ഓണ്‍ലൈനായി പെന്‍ഷന് അപേക്ഷിക്കണം.
എന്താണ് പുതിയ മാറ്റം?
നേരത്തെ, പെന്‍ഷന്‍ അപേക്ഷകള്‍ പേപ്പറില്‍ പൂരിപ്പിച്ച് ഇപിഎഫ്ഒ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടിയിരുന്നു. ഇത് പലപ്പോഴും നീണ്ട കാത്തിരിപ്പുകള്‍ക്കും അനാവശ്യ ബുദ്ധിമുട്ടുകള്‍ക്കും കാരണമായിരുന്നു. എന്നാല്‍, പുതിയ സംവിധാനത്തില്‍ ഒറ്റ ഫോം മതിയാകും. ഈ ഫോമില്‍ വ്യക്തിഗത വിവരങ്ങള്‍, ഇപിഎഫ് അക്കൗണ്ട് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഒരിടത്ത് തന്നെ പൂരിപ്പിക്കാം. ഇത് പെന്‍ഷന്‍ അപേക്ഷിക്കുന്ന പ്രക്രിയയെ വളരെ എളുപ്പമാക്കുന്നു.
2024 ഡിസംബറിലും അതിനുശേഷവും വിരമിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആക്‌സസ് ചെയ്യാവുന്നതാണ്. ഈ ഫോം 2024 ഓഗസ്റ്റ് 30നാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഇതിന്റെ ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
#EPFO #pension #onlinepension #centralgovernment #retirement #India #governmentscheme