Rocket | വിക്ഷേപണത്തിന് പിന്നാലെ പരാജയം; സ്‌പെക്ട്രം റോക്കറ്റ് തകര്‍ന്നുവീണ് കടലിലേക്ക് പതിച്ചു; ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചെന്ന് ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ്


● നോര്‍വേയിലെ ആര്‍ട്ടിക് ആന്‍ഡോയ സ്പേസ് പോര്‍ട്ടില്‍നിന്നാണ് കുതിച്ചുയര്‍ന്നത്.
● നോര്‍വീജിയന്‍ കടലിലേക്കാണ് റോക്കറ്റ് പതിച്ചത്.
● യൂറോപ്പിന്റെ വലിയൊരു പോരായ്മ നികത്തുമെന്നും ഇസാര്‍ എയറോസ്‌പേസ് സിഇഒ.
ഓസ്ലോ: (KVARTHA) ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയറോസ്‌പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. നോര്‍വേയിലെ ആര്‍ട്ടിക് ആന്‍ഡോയ സ്പേസ് പോര്‍ട്ടില്‍നിന്നു കുതിച്ചുയര്‍ന്ന സ്‌പെക്ട്രം റോക്കറ്റാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിച്ചത്. നോര്‍വീജിയന്‍ കടലിലേക്കാണ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പതിച്ചത്.
സ്‌പെക്ട്രം എന്ന് പേരിട്ട റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് 18 സെക്കന്‍ഡുകള്‍ക്കകം വശത്തേക്ക് ചെരിയുകയും താഴേക്ക് വീഴുകയുമായിരുന്നു. നോര്‍വേയിലെ അന്‍ഡോയ വിക്ഷേണ കേന്ദ്രത്തില്‍ നിന്നാണ് ഞായറാഴ്ച സ്‌പെക്ട്രം വിക്ഷേപണ ശ്രമം നടന്നത്. ഇവിടെ നിന്നുള്ള ആദ്യ വിക്ഷേപണം കൂടിയായിരുന്നു സ്‌പെക്ട്രത്തിന്റേത്.
അതേസമയം, ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചതായാണ് ഇസാര്‍ എയറോസ്‌പേസ് വിക്ഷേപണത്തിന് പിന്നാലെ പ്രതികരിച്ചത്. ഒന്നാം ഘട്ടത്തിലെ ഇഗ്‌നീഷ്യന് ശേഷം സ്‌പെക്ട്രം ഉയര്‍ന്നത് തങ്ങള്‍ ലക്ഷ്യമിട്ടതായിരുന്നുവെന്നാണ് ഇസാര്‍ എയറോസ്‌പേസ് വിശദമാക്കുന്നത്. മുപ്പത് സെക്കന്റോളം നീണ്ട ആദ്യ വിക്ഷേപണം ഭാവിയിലേക്കുള്ള കമ്പനിയുടെ പദ്ധതികള്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് ഇസാര്‍ എയറോസ്‌പേസ് പ്രതികരിച്ചത്.
Drone and pad footage from Isar Aerospace's Spectrum launch. You can see it avoided the pad when it came down. pic.twitter.com/NePozHqYad
— NSF - NASASpaceflight.com (@NASASpaceflight) March 30, 2025
യൂറോപ്പില്‍ വേരുകളുള്ള സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ശക്തമായ ചിന്തയിലും നേട്ടത്തിലും അഭിമാനമുണ്ടെന്നാണ് ഇസാര്‍ എയറോസ്‌പേസ് സിഇഒ ആയ ഡാനിയല്‍ മെറ്റ്‌സ്ലെര്‍ പ്രതികരിച്ചത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള ഉപഭോക്താക്കളുടെ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തിലെത്തിച്ച് യൂറോപ്പിന്റെ വലിയൊരു പോരായ്മ നികത്തുമെന്നും ഇസാര്‍ എയറോസ്‌പേസ് സിഇഒ വിശദമാക്കി.
Video of Isar Aerospace Spectrum hitting the ground.
— VSB - Space Coast West (@spacecoastwest) March 30, 2025
Video from @vgnett pic.twitter.com/lnCe90a17l
യൂറോപ്പില്‍ നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ റോക്കറ്റ് നിര്‍മിച്ചത്. 32 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സി ഇതിനോടകം നിരവധി റോക്കറ്റുകള്‍ ഓര്‍ബിറ്റുകളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിന് വെളിയില്‍ വച്ചാണ് വിക്ഷേപണം നടത്തിയിട്ടുള്ളത്.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.
The launch of German startup Isar Aerospace's first rocket, Spectrum, failed as it crashed into the Norwegian Sea seconds after liftoff from Andoya Space Port in Norway. Despite the failure, the company claims they achieved their intended goals. The rocket was designed to launch satellites from Europe.
#SpectrumRocket #SpaceLaunch #RocketFailure #IsarAerospace #SpaceNews #Norway