Astronaut | 16 സൂര്യോദയവും 16 സൂര്യാസ്തമനവും; ബഹിരാകാശത്ത് പുതുവര്‍ഷത്തെ വരവേറ്റ് സുനിത വില്യംസ്
● ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും.
● മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം.
● 2024 ജൂണിലായിരുന്നു സുനിത ബഹിരാകാശത്ത് എത്തിയത്.
● 2025 മാര്‍ച്ചില്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ന്യൂയോര്‍ക്ക്: (KVARTHA) ബഹിരാകാശത്ത് 16 തവണ പുതുവര്‍ഷത്തെ വരവേറ്റ് സുനിത വില്യംസ്. സുനിത ഉള്‍പ്പടെ 72 പേരാണ് നിലവില്‍ ബഹിരാകാശത്ത് ഉള്ളത്. ഇവര്‍ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണാനാവുന്നു.
അതിനാല്‍ 2025 ജനുവരി ഒന്നിലേക്ക് കാലചക്രം കറങ്ങിയെത്തുമ്പോള്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് 16 തവണ പുതുവത്സരം ലഭിക്കും.
ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐഎസ്എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം. ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിക്കുന്ന സുനിതയുടെ വിഡിയോയും മുന്‍പ് നാസ പുറത്തുവിട്ടിരുന്നു.
2024 ജൂണിലായിരുന്നു സുനിത ബഹിരാകാശത്ത് എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ലൈനര്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ഭൂമിയില്‍ നിന്നു പോയ സുനിതയും സഹപ്രവര്‍ത്തകനും സാങ്കേതിക കാരണങ്ങളാല്‍ കുടുങ്ങിപ്പോവുകയായിരുന്നു. 2025 മാര്‍ച്ചില്‍ സുനിത ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#SunitaWilliams #space #NASA #NewYear #ISS #spaceexploration #astronomy
As 2024 comes to a close today, the Exp 72 crew will see 16 sunrises and sunsets while soaring into the New Year. Seen here are several sunsets pictured over the years from the orbital outpost. pic.twitter.com/DdlvSCoKo1
— International Space Station (@Space_Station) December 31, 2024