Space | 'സ്വാഗതം, ഭൂമി നിങ്ങളെ മിസ്സ് ചെയ്തു'; സുനിത വില്യംസിനും സംഘത്തിനും ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി


● 286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതയും സംഘവും തിരിച്ചെത്തിയത്.
● സുനിത വില്യംസിൻ്റെ ധീരതയും സ്ഥിരോത്സാഹവും പ്രധാനമന്ത്രി പ്രശംസിച്ചു.
● സുനിത വില്യംസിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
● ഫ്ലോറിഡ തീരത്തിന് സമീപം മെക്സിക്കൻ ഉൾക്കടലിലാണ് പേടകം ഇറങ്ങിയത്.
ന്യൂഡെല്‍ഹി: (KVARTHA) ഒമ്പത് മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ബുധനാഴ്ച രാവിലെ ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സ്വാഗതം, ക്രൂ-91 ഭൂമി നിങ്ങളെ മിസ് ചെയ്തു' സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
'ലക്ഷ്യം നേടിയെടുക്കാനുള്ള ത്വരയും അതിരുകളില്ലാത്ത മനുഷ്യ ചൈതന്യവും ധീരതയും നാസയുടെ ദൗത്യസംഘാംഗങ്ങളില്‍ ആവോളമുണ്ട്. സുനിത വില്യംസും ഡ്രാഗണ്‍ ക്രൂ-9 ബഹിരാകാശ യാത്രികരും സ്ഥിരോത്സാഹം എന്നത് എന്താണെന്ന് ഒരിക്കല്‍കൂടി നമുക്ക് തെളിയിച്ചു തന്നിരിക്കുന്നു. കടുത്ത വെല്ലുവിളികള്‍ അതിജീവിക്കാനുള്ള അവരുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ലക്ഷക്കണക്കിന് ആളുകളെ എക്കാലത്തും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും', - മോദി എക്സില്‍ കുറിച്ചു.
സുനിതയെയും സംഘത്തെയും സുരക്ഷിത്മായി ഭൂമിയിലേക്ക് മടക്കിയെത്തിക്കാന്‍ അക്ഷീണം പരിശ്രമിച്ചവരെയും ഓര്‍ത്ത് അഭിമാനിക്കുകയാണ്. കൃത്യത പാഷനുമായി ചേരുമ്പോഴും സാങ്കേതികവിദ്യ സ്ഥിരോത്സാഹവുമായി ഒത്തുചേരുമ്പോഴും എന്ത് സംഭവിക്കുമെന്നതാണ് അവര്‍ തെളിയിച്ചതെന്നും മോദി എക്സില്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് ഒന്നിന് സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു. പ്രധാനമന്ത്രി അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് നേരത്തെ എക്സില്‍ പങ്കുവെച്ചിരുന്നു. 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നു സമീപകാല സംഭവവികാസങ്ങള്‍ വീണ്ടും നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും പ്രകടമാക്കിയിരിക്കുന്നു. ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും, നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ദൗത്യത്തിലെ വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'- എന്നായിരുന്നു പ്രധാനമന്ത്രിയുടെ കത്തിലുണ്ടായിരുന്നത്.
Welcome back, #Crew9! The Earth missed you.
— Narendra Modi (@narendramodi) March 19, 2025
Theirs has been a test of grit, courage and the boundless human spirit. Sunita Williams and the #Crew9 astronauts have once again shown us what perseverance truly means. Their unwavering determination in the face of the vast unknown… pic.twitter.com/FkgagekJ7C
286 ദിവസത്തെ ബഹിരാകാശ ജീവിതത്തിനു വിരാമമിട്ടാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ ഭൂമിയില്‍ തിരിച്ചെത്തിയത്. ഫ്ളോറിഡ തീരത്തിനു സമീപം മെക്സിക്കന്‍ ഉള്‍ക്കടലിലാണ് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Prime Minister Narendra Modi congratulated Sunita Williams and the Crew-9 astronauts on their safe return to Earth after a nine-month space mission. He praised their courage and perseverance, highlighting their significant contributions to space exploration.
#SunitaWilliams, #NarendraModi, #SpaceMission, #Astronauts, #NASA, #India