Space Hero | തിരിച്ചെത്തി ഗഗനചാരിയായ ഇന്ത്യയുടെ മകൾ; ഐതിഹാസികം സുനിതയുടെ ജീവിതം


● സുനിത വില്യംസും സംഘവും 286 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചു.
● 121,347,491 മൈലുകൾ യാത്ര ചെയ്തു, ഭൂമിയെ 4,576 തവണ വലംവെച്ചു.
● സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചു.
നവോദിത്ത് ബാബു
(KVARTHA) ഐതിഹാസികമായ ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിൽ ലാൻഡ് ചെയ്ത ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് ഇച്ഛാശക്തിയുടെയും നിർഭയത്വത്തിൻ്റെയും ശാസ്ത്രാന്വേഷണത്വരയുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. അവരുടെ തിരിച്ചുവരവ് നാസയ്ക്ക് മാത്രമല്ല ഇന്ത്യാ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വനിതകൾക്ക് സുനിതയെന്ന ബഹിരാകാശ യാത്രിക പ്രചോദനമായി മാറിയിരിക്കുകയാണ്.
Splashdown confirmed! #Crew9 is now back on Earth in their @SpaceX Dragon spacecraft. pic.twitter.com/G5tVyqFbAu
— NASA (@NASA) March 18, 2025
ജുലാസാനെന്ന ഇന്ത്യൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന സുനിത വില്യംസ് തൻ്റെ കഴിവും ഇച്ഛാശക്തിയും കൊണ്ടു മാത്രമാണ് ബഹിരാകാശ പര്യവേഷണ കേന്ദ്രമായ നാസയിലെത്തി മിന്നും താരമായത്. മറ്റാരും തളർന്നു പോകുന്ന അനിശ്ചിതത്വങ്ങളും ആകാംക്ഷകളും അതിജീവിച്ചു കൊണ്ടാണ് അവരും സംഘവും ഭൂമിയിൽ വീണ്ടും തിരിച്ചെത്തിയത്. കഴിഞ്ഞ ഒൻപതു മാസത്തിനിടെയിൽ ചിരിക്കുന്ന മുഖവുമായി ഭൂമിയിലേക്ക് കൊച്ചു വിശേഷങ്ങൾ അയച്ചു കൊണ്ടു സന്ദേശങ്ങൾ അയക്കാനും കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാനും അവരും സംഘവും മറന്നിരുന്നില്ല.
ഒരു ഇന്ത്യൻ സ്ത്രീക്ക് എത്രമാത്രം ഉയരത്തിൽ ലോകത്തിൻ്റെ നെറുകെയിൽ എത്താൻ പറ്റുമെന്നതിൻ്റെ മകുടോദാഹാരണമാണ് സുനിത ബഹിരാകാശത്ത് രചിച്ച വീരഗാഥ. ഇനിയും ബഹിരാകാശാത്തും ചന്ദ്രനിലേക്കുമൊക്കെ കടന്നുചെല്ലാൻ ഇന്ത്യയിലെ പുതു തലമുറയ്ക്ക് പ്രചോദനമാവുകയാണ് അവരുടെ ജീവിതം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയില്‍ മടങ്ങിയെത്തിയപ്പോൾ കൈയ്യടികളോടെയാണ് ലോകം വരവേറ്റത്.
നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവുമാണ് സംഘത്തിലുണ്ടായിരുന്നത്. പറഞ്ഞാല്‍ സാധാരണ മനുഷ്യന് വിശ്വസിക്കാന്‍ പ്രയാസമുള്ള നാഴികക്കല്ലുകള്‍ പിന്നിട്ടാണ് നാല്‍വര്‍ സംഘം ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയത്.
ഒമ്പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും എത്ര ദൂരം സഞ്ചരിച്ചുകാണുമെന്ന് ഊഹിച്ചാൽ പോലും അത്ഭുതം നിറയും.
ഇക്കുറി 286 ദിവസം നീണ്ട ദൗത്യത്തില്‍ സുനിതയും ബുച്ചും 121,347,491 മൈലുകള്‍ താണ്ടിയിരുന്നു. ഭൂമിയെ 4,576 തവണ വലംവെച്ചു. അതേസമയം 171 ദിവസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും 72,553,920 മൈല്‍ യാത്ര ചെയ്യുകയും 2,736 തവണ ഭൂമിയെ വലംവെക്കുകയും ചെയ്തു. ഇതാദ്യമായായിരുന്നു ഗോര്‍ബുനോവ് ബഹിരാകാശ യാത്ര നടത്തുന്നത്. എന്നാല്‍ സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി. ഇവരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് തന്നെ.
Welcome home, @AstroHague, @Astro_Suni, Butch, and Aleks! 🌎✨
— NASA Astronauts (@NASA_Astronauts) March 19, 2025
Crew-9 splashed down safely in the water off the coast of Florida near Tallahassee on Tuesday, March 18, 2025.
Hague, Gorbunov, Williams, and Wilmore have returned to Earth from a long-duration science expedition… pic.twitter.com/nWdRqaSTTq
ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിത വില്യംസും പുറത്തെത്തി. ഒൻപതുമാസം നീണ്ട ബഹിരാകാശ ജീവിതത്തിന്‍റെ യാതൊരു ആയാസവുമില്ലാതെ കൈവീശി, പുഞ്ചിരിയോടെയായിരുന്നു സുനിതയുടെ വരവ്. ഐഎസ്എസില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം 10.35നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്.
ബഹിരാകാശത്തുനിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം തിമിർക്കുകയാണ്. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷം നടന്നത്.
നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വൈകാതെ തന്നെ ഇന്ത്യൻ മണ്ണിലേക്ക് അവരെത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ മകളാണ് സുനിത. ഭാവിയിൽ ഒരുപാട് സുനിതമാർ മഹത്തായ നമ്മുടെ രാജ്യത്തിൽ നിന്നും ഉയരട്ടെ.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Sunita Williams, an Indian-origin astronaut, returned to Earth after a historic space mission, becoming a symbol of determination and inspiration for millions in India.
#SunitaWilliams #SpaceReturn #NASA #Inspiration #IndianAstronaut #SpaceHero