Trekking | സാഹസിക പ്രേമികൾക്ക് സന്തോഷവാർത്ത: 2025 ലെ അഗസ്ത്യാർകൂടം ട്രെക്കിംഗിന് രജിസ്ട്രേഷൻ തുടങ്ങി
● ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയാണ് ട്രെക്കിംഗ് സീസൺ.
● വനം വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം
● സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരമുണ്ട്.
● ട്രെക്കിംഗിന് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്
ഇടുക്കി: (KVARTHA) സഹ്യപർവതനിരകളുടെ ഭാഗമായ അഗസ്ത്യമലയിലെ അഗസ്ത്യാർകൂടം, പ്രകൃതി സ്നേഹികളുടെയും സാഹസിക സഞ്ചാരികളുടെയും ഒരുപോലെ ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമാണ്. നിത്യഹരിത വനങ്ങളും, അപൂർവ സസ്യജാലങ്ങളും, നിറഞ്ഞ ഈ മലനിരകളിലേക്ക് ഓരോ വർഷവും നിരവധി പേരാണ് ട്രെക്കിംഗിനായി എത്തുന്നത്. 2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗിനായുള്ള രജിസ്ട്രേഷൻ ജനുവരി എട്ട് മുതൽ ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.
ട്രെക്കിംഗ് വിവരങ്ങളും രജിസ്ട്രേഷൻ നടപടികളും
ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയാണ് ട്രെക്കിംഗ് സീസൺ. ഈ കാലയളവിൽ മൂന്ന് ഘട്ടങ്ങളിലായാണ് ബുക്കിംഗ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ജനുവരി 20 മുതൽ 31 വരെയുള്ള ട്രെക്കിംഗിന് ജനുവരി എട്ടിനും, രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 1 മുതൽ 10 വരെയുള്ള ട്രെക്കിംഗിന് ജനുവരി 21 നും, മൂന്നാം ഘട്ടത്തിൽ ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രെക്കിംഗിന് ഫെബ്രുവരി മൂന്നിനും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാവിലെ 11 മണിക്കാണ് ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്.
എവിടെ രജിസ്റ്റർ ചെയ്യാം?
വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www(dot)forest(dot)kerala(dot)gov(dot)in സന്ദർശിച്ച് serviceonline(dot)gov(dot)in/trekking എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടാതെ, അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ട്രെക്കിംഗിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
#Agasthyarkoodam #Trekking #KeralaTourism #AdventureTravel #WesternGhats #IndiaTravel