Information | അടുത്ത ട്രെയിൻ എങ്ങോട്ട്? നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ റെയിൽവേ സ്റ്റേഷനുകളുടെ പേരിലെ രഹസ്യങ്ങൾ? അറിയാം

​​​​​​​

 
Next Train to Where? Have You Noticed the Secrets in Railway Station Names? Let's Find Out
Next Train to Where? Have You Noticed the Secrets in Railway Station Names? Let's Find Out

Photo Credit: Facebook/ Southern Railway

● റോഡ് സ്റ്റേഷൻ പ്രധാന ലൈനിൽ നിന്നകലെ. 
● ഹാൾട്ടിൽ ലോക്കൽ ട്രെയിനുകൾ മാത്രം. 
● കന്റോൺമെന്റ് സൈനിക കേന്ദ്രത്തിനടുത്ത്. 
● നഗർ സ്റ്റേഷനുകളിൽ ലോക്കൽ ട്രെയിനുകൾ. 

ലിൻ്റാ മരിയാ തോമസ്


(KVARTHA) ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷനുകൾ വിവിധ പേരുകളിൽ അറിയപ്പെടുന്നത് എന്തുകൊണ്ട്? ഓരോന്നിൻ്റെയും പ്രത്യേകതകൾ എന്തൊക്കെയാണ്? 

നമ്മൾ ഇന്ത്യയിൽ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ഓരോ റെയിൽവേ സ്റ്റേഷനുകളിലും അവയുടെ പേരുകൾ വ്യത്യസ്തമായിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. റോഡ്, ഹാൾട്ട്, നഗർ, ജംഗ്ഷൻ, കന്റോൺമെന്റ്, ടെർമിനൽ, സെൻട്രൽ എന്നിങ്ങനെയുള്ള രീതിയിലാണ് സ്ഥലപ്പേരിനൊപ്പം അവിടുത്തെ റെയിൽവേ സ്റ്റേഷനുകളുടെ പേരും അറിയപ്പെടുന്നത്. 

എന്തുകൊണ്ടാണ് ഈ പേരുകളിൽ വ്യത്യാസം? എന്താണ് ഇതിൻ്റെ പ്രത്യേകതകൾ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ നൽകുന്നത്. ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ പേരിനൊപ്പം റോഡ്, ഹാൾട്ട്, നഗർ, ജംഗ്ഷൻ, കന്റോൺമെന്റ്, ടെർമിനൽ, സെൻട്രൽ എന്നിങ്ങനെ നൽകിയിരിക്കുന്നതിനെക്കുറിച്ചാണ് താഴെ വിശദ്ദീകരിക്കുന്നത്.

1. ടെർമിനൽ (Terminal) 


ഈ സ്റ്റേഷനുകളിൽ റെയിൽവേ കണക്ടിവിറ്റി അവസാനിക്കുന്നു. ഇവിടെയെത്തുന്ന ട്രെയിനുകൾ അതേ ട്രാക്കിലൂടെ തിരികെ പോകുന്നു. ഈ സ്റ്റേഷനുകളിൽ നിന്ന് മുന്നോട്ട് റെയിൽ പാതകൾ ഉണ്ടാകില്ല. ഉദാഹരണം: ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ മുംബൈ (Chhatrapati Shivaji Maharaj Terminus Mumbai).


2. റോഡ് (Road) 

റോഡ് റെയിൽവേ സ്റ്റേഷൻ എന്നത് പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്റ്റേഷനെ സൂചിപ്പിക്കുന്നു. ഇവിടെ റോഡ് മാർഗ്ഗം മാത്രമേ എത്തിച്ചേരാൻ സാധിക്കൂ. ഉദാഹരണം: നിലമ്പൂർ റോഡ്, വൈക്കം റോഡ്.


3. ഹാൾട്ട്, നഗർ (Halt, Nagar)

ഈ പേരുകളുള്ള സ്റ്റേഷനുകളിൽ ലോക്കൽ ട്രെയിനുകൾ മാത്രമേ നിർത്തുകയുള്ളൂ. ഉദാഹരണം: ആരൂർ ഹാൾട്ട്, കടുത്തുരുത്തി ഹാൾട്ട്, ഡിവൈൻ നഗർ, വള്ളത്തോൾ നഗർ (Aroor Halt, Kaduthuruthy Halt, Divine Nagar, Vallathol Nagar).


4. ജംഗ്ഷൻ (Junction)

മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ കൂടിച്ചേരുന്ന റെയിൽവേ സ്റ്റേഷനുകളാണ് ജംഗ്ഷൻ. ഈ സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് ദിശകളിലേക്ക് പോകുന്ന റെയിൽ പാതകളെങ്കിലും ഉണ്ടായിരിക്കണം. ഉദാഹരണം: എറണാകുളം ജംഗ്ഷൻ, ഷൊർണ്ണൂർ ജംഗ്ഷൻ (Ernakulam Junction, Shoranur Junction).


5. കന്റോൺമെന്റ് - Cantt (Cantonment) 

ഒരു സൈനിക ഓഫീസ്, ക്യാമ്പ് എന്നിവയുടെ സമീപം സ്ഥാപിച്ചിട്ടുള്ള റെയിൽവേ സ്റ്റേഷനുകളാണ് കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ ഈ റെയിൽവേ സ്റ്റേഷൻ ഇല്ല. ഉദാഹരണം: ബാംഗ്ലൂർ കന്റോൺമെന്റ് (Bengaluru Cantt).

6. സെൻട്രൽ (Central) 

ഒന്നിലധികം റെയിൽവേ സ്റ്റേഷനുകളുള്ള നഗരങ്ങളിലെ പ്രധാന യാത്രാ റെയിൽവേ സ്റ്റേഷനെയാണ് സെൻട്രൽ സ്റ്റേഷനായി കണക്കാക്കുന്നത്. സെൻട്രൽ സ്റ്റേഷൻ റെയിൽ ഗതാഗതത്തിൻ്റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നു. ഈ സ്റ്റേഷനുകളിൽ നിന്ന് നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും റെയിൽവേ കണക്ടിവിറ്റി ഉണ്ടായിരിക്കും. ഉദാഹരണം: തിരുവനന്തപുരം സെൻട്രൽ, ചെന്നൈ സെൻട്രൽ (Trivandrum Central, Chennai Central).

റെയിൽവേ സ്റ്റേഷനുകളെക്കുറിച്ച് ഈ വിവരങ്ങൾ എല്ലാവർക്കും ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു. നമ്മൾ പല സംസ്ഥാനങ്ങളിലൂടെയും ട്രെയിൻ വഴി യാത്ര ചെയ്തിട്ടുണ്ടാകാം. 

എന്നാൽ പലരും സ്റ്റേഷനുകളിലെ പേരുകളിലെ ഈ വ്യത്യാസം ശ്രദ്ധിച്ചിരിക്കാൻ സാധ്യതയില്ല. ഈ വിവരം വലിയൊരു വിഭാഗം ആളുകൾക്കും ഉപകാരപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

This article explains the different suffixes used with railway station names in India, such as Terminal, Road, Halt, Nagar, Junction, Cantonment, and Central. It details the specific characteristics and significance of each type, providing examples to illustrate their meanings and functions within the Indian Railway network.

#IndianRailways #RailwayStations #TravelIndia #Information #DidYouKnow #TrainTravel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia