Safety Warning | റെയിൽവേയുടെ സുപ്രധാന മുന്നറിയിപ്പ്: ട്രെയിനിൽ ഈ സാധനങ്ങൾ കൊണ്ടുപോകരുത്!
● റെയില്‍വേ നിയമപ്രകാരം ഈ വസ്തുക്കള്‍ ട്രെയിനില്‍ കയറ്റുന്നത് കുറ്റകരമാണ്.
● ഇത്തരം വസ്തുക്കൾ യാത്രക്കാരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്താല്‍ പിഴ ഈടാക്കുന്നതാണ്.
ന്യൂഡല്‍ഹി: (KVARTHA) ഉത്സവകാലത്തെ തുടർന്ന് ട്രെയിനുകളിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പ് നൽകി. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചില നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.
ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളിൽ പടക്കങ്ങൾ കൊണ്ടുപോകുന്നത് സാധാരണമാണെങ്കിലും, ട്രെയിനിൽ പടക്കങ്ങൾ കൊണ്ടുപോകുന്നത് അപകടകരമായതിനാൽ ഇത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇതുപോലെ തന്നെ, ഗ്യാസ് സ്റ്റൗ, സിലിണ്ടർ, കത്തുന്ന രാസവസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം ഉള്ള വസ്തുക്കൾ എന്നിവയും ട്രെയിനിൽ കൊണ്ടുപോകാൻ പാടില്ല. റെയില്‍വേ നിയമപ്രകാരം ഈ വസ്തുക്കള്‍ ട്രെയിനില്‍ കയറ്റുന്നത് കുറ്റകരമാണ്.
ഇത്തരം വസ്തുക്കൾ യാത്രക്കാരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്താല്‍ പിഴ ഈടാക്കുന്നതാണ്. ഇത്തരം വസ്തുക്കളുടെ തീപിടിത്ത സാദ്ധ്യത മാത്രമല്ല റെയില്‍വേ കണക്കാക്കുന്നത്. ഈ വസ്തുക്കള്‍ സഹയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുകയും ട്രെയിനിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.
ഈ നിരോധിത വസ്തുക്കളുമായി യാത്ര ചെയ്യുന്നതായോ, ആരെങ്കിലും ഇത്തരം പ്രവൃത്തി ചെയ്യുന്നുവെന്ന് കണ്ടെത്തിയാലോ 1000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ട്രെയിനിൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ബാഗ് പരിശോധിക്കുകയും നിരോധിത വസ്തുക്കൾ ഒഴിവാക്കുകയും ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ റെയില്‍വേയുടെ ഔദ്യോഗിക പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.
#IndianRailways #TravelSafety #ProhibitedItems #Diwali #FireSafety #RailwayAdvisory