Alert | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ആന്ധ്രയിലെയും തെലങ്കാനയിലെയും മഴ; കേരളത്തിൽ നിന്നുള്ള ഈ 4 ട്രെയിനുകൾ റദ്ദാക്കി
യാത്രക്കാർ ട്രെയിൻ വിവരങ്ങൾക്കായി റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്
പാലക്കാട്: (KVARTHA) ആന്ധ്രപ്രദേശിലും തെലങ്കാനയിലും അനുഭവപ്പെട്ട കനത്ത മഴയും അതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും ട്രെയിൻ സർവീസുകളെ ബാധിച്ചു. വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന ചില ട്രെയിനുകൾ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ
1. സെപ്റ്റംബർ അഞ്ചിന് രാവിലെ 07.15 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 18190 എറണാകുളം ജംഗ്ഷൻ - ടാറ്റാനഗർ എക്‌സ്‌പ്രസ്
2. സെപ്റ്റംബർ ആറിന് വൈകീട്ട് 4.20 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06081 കൊച്ചുവേളി - ഷാലിമാർ സ്പെഷ്യൽ
3. സെപ്റ്റംബർ നാലിന് രാത്രി 11.25 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22838 എറണാകുളം ജംഗ്ഷൻ - ഹതിയ ധർത്തി ആബ എസി എക്സ്പ്രസ്
4. സെപ്റ്റംബർ ഒന്നിന് രാത്രി 11.50 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22642 ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ്
ട്രെയിൻ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും, വെള്ളം ഇറങ്ങുന്നത് വരെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകില്ലെന്നാണ് സൂചന. യാത്രക്കാർ ട്രെയിൻ വിവരങ്ങൾക്കായി റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
#SouthCentralRailway, #traincancellations, #heavyrain, #flooding, #Kerala, #WestBengal, #Odisha, #railway